സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയ്ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം. 2027 ഏപ്രിൽ മുതൽ നിരക്ക് വർധന നടപ്പാക്കാനാണ് തീരുമാനം. അടുത്ത വർഷം മുതൽ പുതിയ സർചാർജും നിലവിൽ വരും.

കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല വൈദ്യുതി കരാറുകളിലെ അധിക ചെലവും ഉപഭോക്താക്കളെ ബാധിക്കുന്ന രീതിയിലാണ് പുതിയ നയത്തിന്റെ ഘടന. ഇന്ധന സർചാർജും വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തും.

അതേസമയം, വൈദ്യുതി ഉപയോഗത്തിലെ പീക്ക് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ വൈകിട്ട് ആറു മുതൽ രാത്രി പത്തുവരെയായിരുന്ന പീക്ക് സമയം ഇനി രാത്രി 11.30 വരെ നീളും. പുതിയ സമയക്രമം അനുസരിച്ച് വൈകിട്ട് ആറു മുതൽ രാത്രി 11.30 വരെയായിരിക്കും പീക്ക് സമയം.

ഈ സമയത്തെ ഉയർന്ന വൈദ്യുതി ഉപഭോഗത്തിന് ബാധകമായ നിരക്കിലും മാറ്റമുണ്ടായേക്കും.

Related news

മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ അറസ്റ്റിൽ

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന...

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ ലൈംഗികാധിക്ഷേപം: യൂട്യൂബർ അറസ്റ്റിൽ

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ....

വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30-ന് മുൻപ് പ്രഖ്യാപിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30ന് മുൻപ് പ്രഖ്യാപിക്കും....

കോവളത്ത് 16 കാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ സംസ്ഥാന...

ഹരിപ്പാടിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ...