ശബരിമല സ്വർണക്കൊള്ള: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം!

ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം. ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റിക്ക് സ്വീകരണമൊരുക്കിയത്. 13 വർഷമായി പോറ്റി താമസിക്കുന്ന ഫ്ലാറ്റിന് സമീപത്താണ് ക്ഷേത്രം.

ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി 20 ദിവസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്.

അതേസമയം, സ്വീകരണം തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ പ്രതികരിച്ചു. സംഭവത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2019 ജൂണിലും ഓഗസ്റ്റിലുമായി 21 സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് സ്വർണം വേർതിരിച്ചെടുത്തതായും 474.99 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തതായും എസ്.ഐ.ടി. കണ്ടെത്തിയിട്ടുണ്ട്.

109 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് കൂലിയായി കൈപ്പറ്റിയതായും അന്വേഷണ സംഘം കണ്ടെത്തി. സ്വർണപ്പാളികൾ സ്വന്തം ചെലവിൽ സ്വർണം പൂശുമെന്ന ഉറപ്പിന് വിരുദ്ധമായി വിവിധരിൽ നിന്ന് സ്വർണവും പണവും പോറ്റി കൈപ്പറ്റിയതിനും തെളിവുകൾ ലഭിച്ചതായി എസ്.ഐ.ടി. പറയുന്നു.

സ്വർണം നിയമവിരുദ്ധമായി പ്രദർശിപ്പിച്ച് ലാഭമുണ്ടാക്കിയതായും അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

Related news

ടൈഗർ ഷ്രോഫിന് നേരെയുള്ള വെടിവെപ്പ് കേസ്: ലക്ഷ്യം ആദ്യം സൽമാൻ ഖാൻ; നാല് പേർ കൂടി അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ നിർണായക...

യൂസഫ് പത്താന്റെ ഭൂമി തർക്കത്തിന് പരിഹാരം; വഡോദരയിൽ 978 ചതുരശ്ര മീറ്റർ ഭൂമി അനുവദിക്കാൻ ഗുജറാത്ത് സർക്കാർ

വഡോദര: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായിരുന്ന യൂസഫ്...

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര; ബിജെപി പരിഹാസം, കോൺഗ്രസ് തിരിച്ചടി

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി രാഷ്ട്രീയ വിവാദം...

വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; ഓൺലൈൻ ഡെലിവറി ജീവനക്കാരായ ബിഹാർ സ്വദേശികൾക്കായി തിരച്ചിൽ

ബെംഗളൂരു: വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശി...

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെപ്പ്; ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള മൂന്ന് പേർ പിടിയിൽ

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ...