പെട്രോൾ നിറച്ച് പണം നൽകാതെ കടന്നു; നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ യുവാക്കളെ തേടി പൊലീസ്

തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പെട്രോൾ നിറച്ചശേഷം പണം നൽകാതെ കടന്നതായി പരാതി. കള്ളിക്കാട് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലായിരുന്നു സംഭവം.

ഇന്നലെ വൈകിട്ട് 4.27ഓടെ കറുത്ത നിറത്തിലുള്ള പൾസർ ബൈക്കിലെത്തിയ രണ്ട് പേർ ₹750 രൂപയുടെ പെട്രോൾ നിറയ്ക്കാൻ ആവശ്യപ്പെട്ടു. ജീവനക്കാരൻ പെട്രോൾ നിറച്ചതിന് പിന്നാലെ പണം നൽകാതെ അതിവേഗത്തിൽ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കിന്റെ മുന്നിലും പിന്നിലും രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ഇല്ലായിരുന്നുവെന്ന് പമ്പ് അധികൃതർ അറിയിച്ചു.

സംഭവത്തിൽ നെയ്യാർഡാം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നെയ്യാർഡാം പൊലീസിനെ അറിയിക്കണമെന്ന് പമ്പ് അധികൃതർ അഭ്യർഥിച്ചു.

spot_img

Related news

വിദ്യാർത്ഥി സമര പ്രതികരണം; പേളി മാണിയുടെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിൽ ഇടിവെന്ന് റിപ്പോർട്ട്

കൊച്ചി: ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ടി.പി.എം. സാഹിർ അന്തരിച്ചു

കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

പട്ടാപ്പകൽ വീടുകളിൽ കവർച്ച; ‘നീർക്കോലി’ അൽത്താഫ് അറസ്റ്റിൽ

കോഴിക്കോട്: പട്ടാപ്പകൽ ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമിട്ട് കവർച്ച നടത്തിയ കേസിൽ എറണാകുളം...

കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് പൂജ; മകൻ മാനസിക വെല്ലുവിളി നേരിടുന്നയാൾ

കൊല്ലം: കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ...