തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.
കാർ പാർക്കിങ്ങിൽ വച്ചാണ് പാമ്പുകടിയേറ്റത് എന്നാണ് സംശയം. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.




