ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കില്ല; റെയ്ഡ് കഴിഞ്ഞ് ഇഡി മടങ്ങിയതിന് പിന്നാലെ മൂഷ്ടി ചുരുട്ടിയ ചിത്രം പങ്കുവെച്ച് പിണറായി വിജയൻ!

കണ്ണൂർ: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെയും തിരുവനന്തപുരത്തെയും വസതികളിൽ ഇഡി റെയ്ഡ് പൂർത്തിയായതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മൂഷ്ടി ചുരുട്ടിപ്പിടിച്ചുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. തിരുവനന്തപുരത്തെ വാടക വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സിപിഐഎം പ്രവർത്തകർ കനത്ത അക്രമം അഴിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഈ ചിത്രം പുറത്തുവന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വീട്ടിൽ കയറിയുള്ള പരിശോധന ഇഡി ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒന്നാണെന്ന് റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പിണറായി വിജയൻ പറഞ്ഞു.

രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്കും നേതാക്കൾക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാർ തുടർന്നുവരുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ ഇത്തരം വേട്ടയാടലുകൾക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ, തങ്ങളുടെ പാർട്ടിക്കാരല്ലാത്ത മറ്റ് പ്രതിപക്ഷ പാർട്ടികൾക്കുമേൽ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന സ്വാർത്ഥ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം റെയ്ഡുകൾ ഒരു തുടക്കം മാത്രമായിട്ടേ കാണുന്നുള്ളൂവെന്നും, ഏതെങ്കിലും തരത്തിലുള്ള നടപടികൾ കൊണ്ട് തങ്ങളെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. അതിനിടെ, റെയ്ഡിന് പിന്നാലെ സംസ്ഥാനവ്യാപകമായി ഉണ്ടായ സംഘർഷങ്ങളിൽ നിരവധി പാർട്ടി പ്രവർത്തകരും പൊലീസും തെരുവിൽ ഏറ്റുമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

spot_img

Related news

ഇഡി വാഹനങ്ങളുടെ ചില്ലുകൾ തകർത്തു; തലസ്ഥാനത്ത് സിപിഐഎം പ്രവർത്തകരുടെ വൻ പ്രതിഷേധം, ഒടുവിൽ ലാത്തിച്ചാർജ്ജ്!

കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ...

ബിജെപി-കോൺഗ്രസ് സംയുക്ത ഒപ്പറേഷൻ; വി.ഡി സതീശന്റെ ഡൽഹി യാത്രയ്ക്ക് പിന്നാലെ റെയ്ഡെന്ന് സി.പി.ഐ.എം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം!

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച; ‘വൈര നാമ’വും സ്വർണ്ണവും കാണാനില്ലെന്ന് പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്!

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര...

കോട്ടക്കൽ ആസ്റ്റർ മിംസിൽ സങ്കീർണ്ണ ശസ്ത്രക്രിയ; അന്യസംസ്ഥാന തൊഴിലാളിയുടെ മകന്റെ കൈപ്പത്തിയിലെ കമ്പി നീക്കം ചെയ്തു

മലപ്പുറം: വീട്ടുമുറ്റത്തെ മരത്തിൽ നിന്ന് വീണ പതിനൊന്നുകാരന്റെ കൈപ്പത്തിയിൽ തുളഞ്ഞുകയറിയ ഇരുമ്പുകമ്പി...

കനത്ത മഴയിൽ വലിയ ശബ്ദത്തോടെ കിണർ ഭൂമിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു; പറവൂരിൽ ഒരു കുടുംബം കടുത്ത ആശങ്കയിൽ!

കൊച്ചി: ശക്തമായ മഴയെ തുടർന്ന് നോർത്ത് പറവൂർ മാഞ്ഞാലിയിൽ വീട്ടുമുറ്റത്തെ കിണർ...