വിനോദയാത്ര തീരാനോവായി; പൊന്മുടിയിൽ വാഹനാപകടം, ഏഴുവയസ്സുകാരി മരിച്ചു; 9 പേർക്ക് പരുക്ക്

പൊന്മുടി: കല്ലാർ – പൊൻമുടി റോഡിൽ വാഹനാപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. അനീഷ് – ഷാലു ദമ്പതികളുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. പൊന്മുടിയിൽ വിനോദ് യാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊൻമുടിയിൽ നിന്ന് തിരച്ചിറങ്ങി വരുന്ന വഴിയിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികൾ ഉൾപ്പെടെ 9 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. പരുക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_img

Related news

ജനവാസ മേഖലകളിൽ പെരുമ്പാമ്പ് ഭീതി; താമരക്കുളത്തും കോന്നിയിലും കൂറ്റൻ പാമ്പുകളെ പിടികൂടി

സംസ്ഥാനത്ത് ജനവാസ മേഖലകളിൽ പെരുമ്പാമ്പ് ഭീതി തുടരുന്നു. ആലപ്പുഴ താമരക്കുളത്ത് താറാവുകൂട്ടിൽ...

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ചകൾ സജീവം; സതീശൻ ഇന്ന് ഡൽഹിക്ക്

പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോൺഗ്രസ് പുനഃസംഘടനാ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്....

നവകേരള സദസ് മർദനം: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ നടപടിക്ക് ശുപാർശ

ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ...

മാലിന്യക്കൂമ്പാരമായി വണ്ടാനം കാവിന്റെ പരിസരം: ജനങ്ങൾ ദുരിതത്തിൽ

ദേശീയപാത വികസനം നടക്കുന്ന അമ്പലപ്പുഴ വണ്ടാനം കാവിന്റെ പരിസരം കടുത്ത മാലിന്യഭീഷണിയിൽ....

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: വൻ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപന പ്രകാരം കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര...