കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് ഗുരുതരം

കൊല്ലം ചടയമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ റോഡുവിള സ്വദേശി അൻവർഷാ ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു.

എം സി റോഡിൽ രാത്രി എട്ടരയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. ആയൂരിൽ നിന്നും ചടയമംഗലം ഭാഗത്തേക്ക് വരികയായിരുന്ന കാർ, എം സി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരേ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്.

അപകടം നടന്നയുടൻ തന്നെ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും റോഡുവിള സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ അൻവർഷായുടെ ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് ബൈക്ക് യാത്രക്കാരായ അജ്മൽ (26), അഫ്സൽ (22) എന്നിവരെ അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അൻവർഷായുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ചടയമംഗലം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img

Related news

കോഴിക്കോട്ട് 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

കോഴിക്കോട് മുക്കത്ത് പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍...

പഠിത്തത്തിലും ‘മിന്നൽ മുരളി’ താരം; സിനിമാ തിരക്കുകൾക്കിടയിലും SSLC പരീക്ഷയിൽ ഫുൾ എ പ്ലസുമായി വസിഷ്ഠ്!

സിനിമയിൽ മാത്രമല്ല പഠിത്തത്തിലും താൻ മിന്നും താരമാണെന്ന് തെളിയിച്ചിരിക്കുകയാണ് 'മിന്നൽ മുരളി'...

പാചകവാതക വിലക്കയറ്റത്തിൽ പൊള്ളി ഹോട്ടൽ മേഖല; ജൂൺ ഒന്നിനകം പരിഹാരമില്ലെങ്കിൽ പാർലമെന്റ് മാർച്ചിലേക്ക്

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധിക്ക് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ജൂൺ ഒന്ന്...

റാപ്പർ വേടന് കനത്ത തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് ലാബ് പരിശോധനാ ഫലം!

പുലിപ്പല്ല് കൈവശം വെച്ച കേസിൽ പ്രമുഖ റാപ്പർ വേടന് കനത്ത തിരിച്ചടി....