തൃത്താല നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മന്ത്രി എം.ബി. രാജേഷ് വീണ്ടും മത്സരരംഗത്തിറങ്ങുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ മണ്ഡലം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം വോട്ട് തേടുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ മുഖമായ എം.ബി. രാജേഷ്, തൃത്താലയിൽ നടപ്പിലാക്കിയ മാതൃകാപരമായ വികസന പദ്ധതികൾ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായതോടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.
സമൂഹമാധ്യമങ്ങളിൽ എം.ബി. രാജേഷിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചു തുടങ്ങി. വികസന മുരടിപ്പിന് വിരാമമിട്ട് തൃത്താലയെ മുൻനിരയിലേക്ക് എത്തിച്ച എം.ബി. രാജേഷിന് ഇത്തവണയും വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. വരും ദിവസങ്ങളിൽ മണ്ഡലത്തിലുടനീളം വിപുലമായ പ്രചാരണ പരിപാടികളും റോഡ് ഷോകളും സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം.
യുവജനങ്ങൾക്കിടയിലും സാധാരണക്കാർക്കിടയിലുമുള്ള എം.ബി. രാജേഷിന്റെ സ്വാധീനം വോട്ടായി മാറുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. തൃത്താലയുടെ വികസന ഗാഥയുമായി എം.ബി. രാജേഷ് വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങുമ്പോൾ മണ്ഡലം ഒരു രാഷ്ട്രീയ പോരാട്ടത്തിന് സജ്ജമാകുകയാണ്.




