ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്: തിരൂരങ്ങാടിയിൽ പഴകിയ മത്സ്യം പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ പരിശോധനയില്‍ പഴകിയ മത്സ്യം വില്‍പന നടത്തിയ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. നഗരസഭ പരിധിയില്‍ റോഡ് കൈയേറിയുള്ള വാഹനങ്ങളില്‍ മത്സ്യവില്‍പ്പന കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിലാണ് എന്‍ഫോഴ്സ്‌മെന്റ്‌ സ്‌ക്വാഡ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. കക്കാട് ജങ്ഷനില്‍ പൊതു റോഡില്‍ മത്സ്യവില്‍പന നടത്തിവന്ന വാഹനവും മമ്പുറം ജങ്ഷനില്‍ മത്സ്യവില്‍പന നടത്തിയ ഗുഡ്സ് ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. ദിവസങ്ങളോളം പഴക്കം ചെന്നതും ഐസ് ഇടാതെ സൂക്ഷിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 60 കിലോയോളം മാന്തള്‍, കിളിമീന്‍, ദ്വീപ് അയല എന്നിവയാണ് രണ്ട് വാഹനത്തില്‍ നിന്നും പിടിച്ചെടുത്ത് നശിപ്പിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ റോഡ് കൈയേറി കച്ചവടം ചെയ്യുന്ന ഏഴ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പരിശോധന നടത്തിയത്. ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഏഴ് വാഹനങ്ങളില്‍ നിന്നും അനധികൃത കച്ചവടക്കാരില്‍ നിന്നും നഗരസഭ 1.5 ലക്ഷം രൂപ പിഴ ഇനത്തില്‍ ഈടാക്കിയിരുന്നു.

ഓരോ വാഹനത്തിനും 10,000 രൂപ വീതം പിഴ ഈടാക്കിയാണ് വാഹനം വിട്ട് നല്‍കിയത്. പരിശോധനയുടെ ഭാഗമായി വില്ലേജ് ഓഫിസ് പരിസരത്തും കോഴിക്കോട് റോഡിലും കച്ചവടക്കാര്‍ കുറഞ്ഞിട്ടുണ്ട്. അനധികൃത വ്യാപാരം പൂര്‍ണമായും നിരോധിച്ച ഈ മേഖലയില്‍ പൊതു റോഡ് കൈയേറി കച്ചവടം ചെയ്യുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

spot_img

Related news

മലപ്പുറത്ത് നാല് വയസ്സുകാരി കാറിടിച്ച് മരിച്ച സംഭവം; കാറോടിച്ച യുവതി അറസ്റ്റിൽ

മലപ്പുറം മങ്കടയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വീടിന്റെ മതിൽ തകർന്ന് നാല്...

മലപ്പുറത്ത് എസ്എസ്എൽസി പരീക്ഷാഫലത്തിന് പിന്നാലെ പതിനഞ്ചുകാരൻ മരിച്ച നിലയിൽ; നോവായി ഷംസാൻ

മലപ്പുറം പുൽപ്പറ്റയിൽ എസ്എസ്എൽസി പരീക്ഷാഫലം വന്നതിന് പിന്നാലെ പതിനഞ്ചുകാരനെ വീടിനുള്ളിൽ മരിച്ച...

പഠിച്ച പാഠം പാഴായില്ല; മുങ്ങിത്താഴ്ന്ന സുഹൃത്തിനും വല്യുപ്പയ്ക്കും രക്ഷകനായി അഞ്ചാം ക്ലാസ്സുകാരൻ

മലപ്പുറം വഴിക്കടവിൽ പുന്നപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന എട്ടു വയസ്സുകാരനെയും രക്ഷിക്കാൻ ശ്രമിച്ച...

ഡ്യൂട്ടിക്കിടെ പ്രകൃതിവിരുദ്ധ പീഡനം; തിരൂർ നഗരസഭ ജീവനക്കാരൻ അറസ്റ്റിൽ

തിരൂർ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ...

മസാജിന് വന്ന യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു; തിരൂരിലെ ഹണിട്രാപ്പിൽ മൂന്നുപേർ പിടിയിൽ!

മലപ്പുറം: തിരൂരില്‍ ആയുര്‍വേദ മസാജ് സെന്ററിന്റെ മറവില്‍ ഹണിട്രാപ്പ് നടത്തി യുവാവിനെ മര്‍ദിച്ച്...