തുടങ്ങിയിട്ട് ഒരു മാസം; മുളന്തുരുത്തിയിൽ കുടുംബശ്രീ കഫേ കത്തിയമർന്നു, വൻ നാശനഷ്ടം!

 കൊച്ചി: മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റി’ൽ രാത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ സംരംഭമാണിത്. കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്. ഒരു മാസം മുൻപാണ് റസ്റ്ററന്റ് പ്രവർത്തനം തുടങ്ങിയത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് സ്ഥാപനത്തിനുള്ളിലെ സാധനങ്ങൾ കത്തി നശിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഉടമകൾ പറഞ്ഞു. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

spot_img

Related news

കാണാനില്ലെന്ന് പരാതി; വയോധികയുടെ മൃതദേഹം കല്ലുകെട്ടിയ നിലയിൽ കായലിൽ!

ആലപ്പുഴ: കായംകുളം കനകക്കുന്നില്‍ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കായലിലാണ് മൃതദേഹം...

നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷിവിസ്താരം പൂർത്തിയായി; ചെന്താമരയുടെ വിചാരണ മെയ് 29-ന്!

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി....

‘കൈ കഴുകി’ എഡിജിപി; തിരുത്തിയത് ജീവനക്കാരുടെ ഉത്തരവാദിത്വമെന്ന് അജിത് കുമാർ!

നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അന്വേഷണ...

പ്രശോഭ് വത്സന് കനത്ത തിരിച്ചടി; ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യമില്ല!

ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറും മുന്‍ കോണ്‍ഗ്രസ്...

പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു; ഏഴ് ജില്ലകളിൽ 30% സീറ്റ് കൂടും

പ്ലസ് വണിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍. ഏഴ് ജില്ലകളില്‍...