വെട്ടിച്ചിറയിലെ പുതിയ ദേശീയപാത 66-ൽ ഈ മാസം 30 മുതൽ ടോൾ പിരിവ് ആരംഭിക്കും; 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളവര്‍ക്ക് ഇളവ്

മലപ്പുറം ജില്ലയിലെ പുതിയ ദേശീയപാത 66ല്‍ ഈ മാസം 30 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോള്‍പ്ലാസയുള്ളത്. വിശദവിവരങ്ങള്‍ അടുത്തദിവസം തന്നെ പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. കൂരിയാട്ട് തകര്‍ന്ന ഭാഗം തൂണുകളുപയോഗിച്ച്‌ പുനര്‍നിര്‍മിക്കുന്ന പണി ഫെബ്രുവരി പകുതിയോടെ തീര്‍ക്കും.

ടോള്‍പ്ലാസയ്ക്ക് 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങള്‍ക്ക് ടോള്‍നിരക്കില്‍ ഇളവുനല്‍കുമെന്നും ദേശീയപാതാ അധികൃതര്‍ അറിയിച്ചു. എത്രതവണ വേണമെങ്കിലും യാത്രചെയ്യാവുന്ന പാസിന് ഒരുമാസത്തേക്ക് മിക്കവാറും 340 രൂപയാവും നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ തുകയും 30-നുള്ളില്‍ തീരുമാനിക്കും. ഇത്തരം യാത്രക്കാര്‍ ആധാര്‍ കാര്‍ഡുമായി ടോള്‍ പ്ലാസയിലെത്തിയാല്‍ പാസ് നല്‍കും. 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവര്‍ക്ക് രണ്ടാംതവണ ടോള്‍തുകയുടെ പകുതി നല്‍കിയാല്‍ മതി. കാര്‍. ജീപ്പ്, വാന്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 130 രൂപയായിരിക്കാം ടോള്‍ നിരക്ക്.

spot_img

Related news

ഇറാൻ സംഘർഷം: ആയുധപ്പുര നിറയ്ക്കാൻ അമേരിക്ക; 5,000 കോടി ഡോളറിന്റെ അധിക ബജറ്റിന് നീക്കം

ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ...

റിയൽ കേരള സ്റ്റോറി; ആറ്റുകാൽ പൊങ്കാലയിൽ സൗഹൃദത്തിന്റെ തണലൊരുക്കി പാളയം ജുമാ മസ്ജിദും പള്ളിയും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം. ക്ഷേത്രവും ജുമ...

പേരാവൂരിലേക്ക് ശൈലജ ടീച്ചർ; മട്ടന്നൂരിൽ സനോജ്; തളിപ്പറമ്പിൽ പി.കെ ശ്യാമള! കണ്ണൂരിലെ സി.പി.ഐ.എം പടയൊരുക്കം

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം.വി...

രാഹുൽ ഔട്ട്, പിഷാരടി ഇൻ? പാലക്കാട് ഇറങ്ങാൻ മുരളീധരനും കണ്ണൻ ഗോപിനാഥനും; അനിശ്ചിതത്വം തുടർന്ന് യുഡിഎഫ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള...

അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു, സഹോദരി ചികിത്സയിൽ

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന...