മക്കളുടെ വിവാഹത്തിന് രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണം: ബിജെപി എംഎല്‍എ

ചണ്ടീഗഡ്: മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഹരിയാനയിലെ ബിജെപി എംഎല്‍എ റാം കുമാര്‍ ഗൗതം. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നിയമനിര്‍മാണം അത്യാവശ്യമാണെന്നാണ് എംഎല്‍എ പറയുന്നത്. ഹരിയാന നിയമസഭയിലാണ് റാം കുമാര്‍ ഗൗതം ഇതുസംബന്ധിച്ച നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്.

‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയാണ്. മക്കള്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും അവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’- എന്നാണ് റാം കുമാര്‍ ഗൗതം നിയമസഭയില്‍ പറഞ്ഞത്.

spot_img

Related news

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രാഹുൽ-ഖർഗെ കൂടിക്കാഴ്ച 5.30-ന്

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും....

നാരങ്ങ പറിച്ചതിന് ക്രൂരത; 12 വയസ്സുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി, ബിഹാറിൽ 12 പേർ പിടിയിൽ

ബിഹാറിലെ നളന്ദയിൽ വെറും ഒരു നാരങ്ങയുടെ പേരിൽ പന്ത്രണ്ട് വയസ്സുകാരനെ ആൾക്കൂട്ടം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; രാജ്യത്ത് 85.20% വിജയം, തിരുവനന്തപുരം മേഖല വീണ്ടും മുന്നിൽ

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ശതമാനമാണ് ദേശീയതലത്തിലെ...

സോണിയാ ഗാന്ധി ആശുപത്രിയിൽ; ചികിത്സ നേത്ര സംബന്ധമായ അസുഖത്തിന്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ...

പ്രവചനം ഫലിച്ചു, ഇനി ഭരണസാരഥ്യത്തിലും കൂടെ; ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ ഒഎസ്ഡിയായി നിയമിച്ച് മുഖ്യമന്ത്രി വിജയ്

തമിഴ് രാഷ്ട്രീയത്തിലെ വമ്പൻ അട്ടിമറിക്ക് പിന്നാലെ ഭരണസിരാകേന്ദ്രത്തിലും നിർണ്ണായക മാറ്റങ്ങൾ വരുത്തി...