കൊടികുത്തിമലയിൽ മഴനനയാൻ എത്തുന്നത് ആയിരങ്ങൾ

മഴ നനയാനും കോടമഞ്ഞിന്റെ സൗന്ദര്യവും പച്ചപ്പും ആസ്വദിക്കുവാനുമായി കൊടികുത്തി മല ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്നത് ആയിരങ്ങള്‍. ജൂണ്‍ മാസത്തിലെ കണക്ക് പരിശോധിക്കുമ്പോള്‍ കഴിഞ്ഞ ദിവസം വരെ നാലര ലക്ഷം രൂപയോളമാണ് വരുമാനം. ശനി, ഞായര്‍ ദിവസങ്ങളിലാണ് സന്ദര്‍ശകരുടെ തിരക്ക് കൂടുതലായുള്ളത്.

രണ്ടായിരത്തിയഞ്ഞൂറോളം സഞ്ചാരികളാണ് കഴിഞ്ഞ ഞായറാഴ്ച മാത്രം എത്തിയത്. മഴ നനയുവാന്‍ വേണ്ടി മാത്രമായി എത്തുന്നവരും ഏറെയാണ്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടെ പ്രകൃതി സമ്മാനിക്കുന്ന അസുലഭ നിമിഷങ്ങള്‍ ആസ്വദിക്കുവാനായി സന്ദര്‍ശകര്‍ കൂടുതലായും എത്തുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശക പാസ് നല്‍കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ഫീസ്.

പ്രവേശന കവാടത്തിനോടു ചേര്‍ന്നുള്ള ടിക്കറ്റ് കൗണ്ടറില്‍നിന്ന് ഒന്നര കിലോമീറ്റര്‍ കാല്‍നടയായി വേണം മുകളിലെത്താന്‍. തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും പ്രവേശനമുണ്ട്. വാച്ച് ടവറില്‍ കയറിയാല്‍ 360 ഡിഗ്രിയിലുള്ള കാഴ്ച കാണാന്‍ കഴിയുന്നത് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ കഴിയുന്ന രീതിയില്‍ സമയക്രമം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. വെളിച്ചസംവിധാനം ഒരുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബട്ടര്‍ഫ്‌ലൈ പാര്‍ക്കും തുടങ്ങുന്നുണ്ട്.

spot_img

Related news

പഠിച്ച പാഠം പാഴായില്ല; മുങ്ങിത്താഴ്ന്ന സുഹൃത്തിനും വല്യുപ്പയ്ക്കും രക്ഷകനായി അഞ്ചാം ക്ലാസ്സുകാരൻ

മലപ്പുറം വഴിക്കടവിൽ പുന്നപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന എട്ടു വയസ്സുകാരനെയും രക്ഷിക്കാൻ ശ്രമിച്ച...

ഡ്യൂട്ടിക്കിടെ പ്രകൃതിവിരുദ്ധ പീഡനം; തിരൂർ നഗരസഭ ജീവനക്കാരൻ അറസ്റ്റിൽ

തിരൂർ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ...

മസാജിന് വന്ന യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു; തിരൂരിലെ ഹണിട്രാപ്പിൽ മൂന്നുപേർ പിടിയിൽ!

മലപ്പുറം: തിരൂരില്‍ ആയുര്‍വേദ മസാജ് സെന്ററിന്റെ മറവില്‍ ഹണിട്രാപ്പ് നടത്തി യുവാവിനെ മര്‍ദിച്ച്...

വാക്കല്ല, കരുതൽ; തെരുവിലുറങ്ങിയ സുരേന്ദ്രന് താങ്ങായി ടീം വളാഞ്ചേരിയും MX വെഡിങ് സെന്ററും

വളാഞ്ചേരി: തെരുവിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് ആശ്വാസമേകാൻ ടീം വളാഞ്ചേരി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്...

ഫേസ് വളാഞ്ചേരി UAE-ക്ക് പുതിയ ഭാരവാഹികൾ; ഹബീബ് പാലാറ പ്രസിഡന്റ്, മുഹമ്മദ് റിനീഷ് ജനറൽ സെക്രട്ടറി

യു.എ.ഇ-യിലുള്ള വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ 'ഫേസ് വളാഞ്ചേരി' (FACE Valanchery) പുതിയ ഭാരവാഹികളെ...