ചരിത്രത്തിലേക്കൊരു തിരിഞ്ഞു നോട്ടം; പ്രേക്ഷകർ ഏറ്റെടുത്ത് ടോവിനോ നായകനായ ‘നരിവേട്ട’

കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളിലേക്ക് മൂര്‍ച്ചയേറിയ ആയുധംപോലെ തുളഞ്ഞുകയറുന്ന ചില ചിത്രങ്ങളുണ്ട്. പറയുന്ന വിഷയംകൊണ്ടും അവതരണരീതികൊണ്ടും ഭാഷാഭേദമില്ലാതെ ഏവര്‍ക്കും ആസ്വദിക്കാവുന്നവയായിരിക്കും അത്തരം ചിത്രങ്ങള്‍. പ്രേക്ഷകനെ ദിവസങ്ങളോളം മാനസികമായി വേട്ടയാടുകയും ചെയ്യുന്നവയും ഇക്കൂട്ടത്തിലുണ്ടാവും. അങ്ങനെയൊരു ചിത്രമാണ് തോമസ് നായകനായെത്തിയ നരിവേട്ട. നമ്മുടെ ഇമോഷനുകളെ കലര്‍പ്പില്ലാതെ സിനിമ ആവിഷ്‌ക്കരിച്ചു എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. വീണ്ടും വീണ്ടും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കുന്ന സിനിമ മാജിക് ആവോളം ചേര്‍ന്നിട്ടുണ്ട് ഈ സിനിമയിലേക്ക് ഉറപ്പിച്ച് പറയാം

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം ഒരു പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലര്‍ തന്നെയാണ്. ശക്തമായ മനുഷ്യ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയെ ആസ്വാദക ഹൃദയത്തില്‍ പതിപ്പിക്കുന്നത് അനുരാജിന്റെ സംവിധാന മികവ് കൊണ്ടുകൂടിയാണ്. തന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് കഥാപാത്രത്തെ ഈ സിനിമ ടോവിനോയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമയുടെ പ്രസ് മീറ്റിനിടയില്‍ ടോവിനോ പറഞ്ഞ വാരി ‘ഹൃദയം കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമയാണ് നരിവേട്ട എന്നായിരുന്നു’…ഹൃദയം കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമ പ്രേക്ഷകള്‍ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു എന്നതില്‍ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം

എല്ലാക്കാലവും മാറ്റിനിര്‍ത്തലിന് വിധേയമായ മനുഷ്യരായ ആദിവാസി ജനവിഭാഗത്തിന്റെ പോരാട്ടത്തിന്റെ കഥ പറയുമ്പോള്‍ ഛായാഗ്രഹണം കഥപറച്ചിലില്‍ സുപ്രധാനമായ ഭാഗം നിര്‍വഹിക്കേണ്ടതുണ്ട്. വിജയ് അക്കാര്യത്തില്‍ പൂര്‍ണമായും വിജയിച്ചു എന്ന് തന്നെ പറയാം. സംഗീതത്തിന് പിന്നിലെ ജേക്‌സ് ബിജോയ് മാജിക് പ്രേക്ഷകനെ തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും പിന്തുടരുന്നുമുണ്ട്. ഉറപ്പായും തിയേറ്ററില്‍ നഷ്ടമക്കാതിരിക്കേണ്ട കാഴ്ചാനുഭവമാണ് നരിവേട്ട. സിനിമ പോരാട്ടത്തിന്റെ പ്രതികരണത്തിന്റെ നിമിഷങ്ങല്‍ നിങ്ങളിളും അനുഭവങ്ങളും നിങ്ങളില്‍ നിറയ്ക്കുമെന്ന് ഉറപ്പാണ്.

spot_img

Related news

വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്; തുടക്കം ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്റെ ചിത്രത്തില്‍ നായികയായി...

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ വരുന്നു; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

ദുല്‍ഖര്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കാന്ത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടന്‍

തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍...

മലയാള സിനിമയില്‍ ഇത് ചരിത്രം; ‘എമ്പുരാന്റെ’ ആഗോള തിയേറ്റര്‍ ഷെയര്‍ 100 കോടി കടന്നു

മലയാള സിനിമയില്‍ പുതിയ റെക്കോഡിട്ട് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. ചിത്രത്തിന്റെ ആഗോളതലത്തിലുള്ള...