പാലക്കാടന്‍ കോട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നേറ്റം; ലീഡ് പതിനായിരം കടന്നു

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം. ലീഡ് പതിനായിരം കടന്നു. എട്ട് റൗണ്ടുകള്‍ എണ്ണി തീരുമ്പോഴാണ് പതിനായിരം ലീഡ് കടന്നിരിക്കുന്നത്. ഒമ്പതാം റൗണ്ട് എണ്ണി തുടങ്ങുമ്പോള്‍ 11,201 വോട്ടിലേക്ക് രാഹുലിന്റെ ലീഡ് ഉയര്‍ന്നു. പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മധുര വിതരണം ആരംഭിച്ചു.

മുന്‍സിപാലിറ്റി വോട്ടുകള്‍ എണ്ണി കഴിഞ്ഞ് പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. നഗരസഭയില്‍ മാത്രം 7066 വോട്ടുകളാണ് 2021ലെ തിരഞ്ഞെടുപ്പ് വച്ച് നോക്കുമ്പോള്‍ ബിജെപിക്ക് കുറഞ്ഞത്. രാഹുല്‍ മങ്കുട്ടത്തിലിന്റെ അടൂര്‍ മുണ്ടപ്പള്ളിയിലെ വീട്ടില്‍ ആഘോഷം ആരംഭിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും ആണ് ഇവിടെയുള്ളത്. ബിജെപി തുടക്കത്തില്‍ മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു.

എല്‍ഡിഎഫ് ചേലക്കരയില്‍ വിജയം ഉറപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ ലീഡ് പതിനായിരം കടന്ന് മുന്നേറുകയാണ്. ചേലക്കരയില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് ആഘോഷം ആരംഭിച്ചു. എല്‍ഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിര്‍ത്തിയ മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷ നിലനിര്‍ത്തിയാണ് രമ്യ ഹരിദാസിനെ യുഡിഎഫ് ഇറക്കിയത്. എന്നാല്‍ രമ്യ ഹരിദാസിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...