സൂക്ഷിക്കുക!, വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തും തട്ടിപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രതയിലായതോടെ, തട്ടിപ്പിന് പുതുവഴികള്‍ തേടുകയാണ് സൈബര്‍ ക്രിമിനലുകള്‍. വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുരക്ഷാ ഏജന്‍സികള്‍. പുനെ പൊലീസിന് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം ഇരയില്‍ നിന്നും കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരില്‍ നിന്നും പണം ആവശ്യപ്പെട്ടതായാണ് പരാതികളില്‍ പറയുന്നത്. ഉപയോക്താവിന്റെ കോളുകളും മെസേജുകളും പ്രത്യേക നമ്പറിലേക്ക് തിരിച്ചുവിട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒടിപി ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ കോളുകളും മെസേജുകളും തിരിച്ചുവിടുന്നതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഉപയോക്താവിന്റെ വാട്‌സ്ആപ്പ് അക്കൗണ്ട് ലോഗിന്‍ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.ഉപയോക്താവിനെ ഫോണ്‍ ചെയ്താണ് തട്ടിപ്പിന് തുടക്കമിടുന്നത്. പുനെയില്‍ കുറിയര്‍ കമ്പനിയിലെ ജീവനക്കാരനാണ് വിളിക്കുന്നത് എന്ന് പറഞ്ഞ് കോള്‍ ചെയ്ത് തട്ടിപ്പ് നടത്തിയതാണ് ഒരു സംഭവമെന്ന് പൊലീസ് പറയുന്നു. അഡ്രസിലേക്ക് കുറിയര്‍ അയക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് *401* ല്‍ ആരംഭിക്കുന്ന ഫോണ്‍ നമ്പര്‍ അയച്ചു തന്നു. ഇന്റേണല്‍ കമ്മ്യൂണിക്കേഷന് വേണ്ടിയുള്ള സ്വകാര്യ കമ്പനിയുടെ നമ്പര്‍ ആയിരിക്കും എന്ന് കരുതി ഉപയോക്താവ് ഡയല്‍ ചെയ്തു. തുടര്‍ന്ന് ഉപയോക്താവിന്റെ അച്ഛന്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ വിളിച്ച് എന്തിനാണ് പണം ആവശ്യപ്പെട്ടത് എന്ന് ചോദിച്ചതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം അറിഞ്ഞതെന്നും പൊലീസ് പറയുന്നു.മറ്റൊരു കേസില്‍ ഒരാള്‍ക്ക് 45,000 രൂപയാണ് നഷ്ടമായത്. ഉപയോക്താവിന്റെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തന്നെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മകന്റെ ആശുപത്രി ചെലവിനായി പണം ആവശ്യപ്പെടുന്ന തരത്തിലുള്ള വ്യാജ സന്ദേശം ഉപയോക്താവിന്റെ പരിചയക്കാര്‍ക്ക് അയച്ച് കൊടുത്താണ് തട്ടിപ്പ് നടത്തിയത്. ഉപയോക്താവിന്റെ മകന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയതിനാല്‍ യഥാര്‍ഥ മെസേജ് ആണെന്ന് കരുതി. കൂടാതെ ഉപയോക്താവിന്റെ യഥാര്‍ഥ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ നിന്ന് തന്നെയാണ് സന്ദേശം ലഭിച്ചത്. ഇതോടെ യാതൊരുവിധ സംശയവും തോന്നാതിരുന്ന, സന്ദേശം ലഭിച്ചവര്‍ പണം അയക്കുകയായിരുന്നു.

spot_img

Related news

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...