ശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലെ പല സബ്വേ സംവിധാനങ്ങളും തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി, ന്യലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ ഒരു ടെര്‍മിനലും വെള്ളിയാഴ്ച അടച്ചു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ പെയ്തു.
ദേശീയ പാതകളും തെരുവുകളും വെള്ളത്തിലായതോടെ നഗരത്തിലെ പൊതുഗതാഗതം താറുമാറായി. ലാഗാര്‍ഡിയ വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനല്‍ അടച്ചിട്ടു. മരണമോ ഗുരുതര പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അപകടകരമായ സ്ഥിതിവിശേഷമാണ്. ജനങ്ങളുടെ ജീവന്‍ അപകടപ്പെടുത്തുന്ന കാറ്റിനേയും മഴയേയും തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹൊച്ചുല്‍ അറിയിച്ചു. ഇത് ജീവന്‍ അപകടപ്പെടുത്തുന്ന കൊടുങ്കാറ്റാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും വെള്ളപ്പൊക്കമുള്ള പാതകളിലൂടെ യാത്ര ചെയ്യരുതെന്നും അവര്‍ നിര്‍ദേശിച്ചു. ന്യൂയോര്‍ക്ക് സിറ്റിക്ക് സമീപമുള്ള ന്യൂജേഴ്‌സി നഗരമായ ഹോബോക്കണിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.