കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കേരളത്തിലേക്ക് തിരിച്ചെത്തി. 39 ദിവസത്തിനു ശേഷം, രാവിലെ ഒന്‍പതരയോടെ കൊച്ചി വിമാനത്താവളത്തിലാണ് നടന്‍ മടങ്ങിയെത്തിയത്. വിജയ് ബാബുവിനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
‘കോടതിയില്‍ വിശ്വാസമുണ്ട്. ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി. പൊലീസ് അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കും. സത്യം കോടതിയില്‍ തെളിയിക്കും’- വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു വിജയ് ബാബു പ്രതികരിച്ചു.
പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 22 നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നടി പരാതി നല്‍കിയത്. 24ന് വിജയ് ബാബു വിദേശത്തേക്ക് പോയി. തുടര്‍ന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു.
കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ശാരീരികമായി പരിക്കേല്‍പ്പിക്കല്‍, ഭീക്ഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.