കൂളിമാട് പാലത്തിന്റെ നിര്‍ത്തിവെച്ച നിര്‍മ്മാണം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കുന്ദമംഗലം കൂളിമാട് പാലത്തിന്റെ നിര്‍ത്തിവെച്ച നിര്‍മ്മാണം പുനഃരാരംഭിക്കുന്നത് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇക്കാര്യം മന്ത്രി കാരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിയെ അറിയിച്ചു. പാലം പുനര്‍നിര്‍മ്മാണം ആരംഭിക്കാന്‍ ഊരാളുങ്കല്‍ തയ്യാറെടുക്കുന്നതിനിടെയാണ് മന്ത്രിയുടെ ഇക്കാര്യം അറിയിച്ചത്. പാലത്തിന്റെ തകര്‍ന്നു വീണ ബീമുകള്‍ മാറ്റുന്ന പ്രവൃത്തി ഇന്ന് മുതല്‍ തുടങ്ങുന്നതിന് തടസ്സമില്ല. ഹൈഡ്രോളിക് ജാക്കികള്‍ക്കുണ്ടായ യന്ത്രത്തകരാറാണ് അപകടത്തിന് കാരണമെന്നായിരുന്നു ഊരാളുങ്കലിന്റെ കണ്ടെത്തല്‍. ഇതിനപ്പുറത്തേക്ക് വിജിലന്‍സ് പരിശോധന റിപ്പോര്‍ട്ട് കിട്ടിയ ശേഷം നിര്‍മ്മാണം പുനരാരംഭിച്ചാല്‍ മതിയെന്ന നിലപാടിലാണ് മന്ത്രി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം അന്‍സാറിന്റെ മേല്‍നോട്ടത്തിലുള്ള പരിശോധനയില്‍ നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ ഉള്‍പ്പെടെ പരിശോധിക്കും.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...