മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമല്ലെന്ന് വ്യക്തമാക്കി അലഹാബാദ് ഹൈക്കോടതി ബാങ്ക് വിളിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി ചോദിച്ചുള്ള ഹരജി തള്ളി. ബദൗന്‍ ജില്ലയിലെ ധോരാന്‍പൂറിലെ പള്ളിയില്‍ നിസ്‌കാര സമയം അറിയിച്ചുള്ള ബാങ്ക് വിളി നടത്താന്‍ അനുമതി ചോദിച്ച് ഇര്‍ഫാന്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
2021 ഡിസംബര്‍ മൂന്നിന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് നൂരി മസ്ജിദില്‍ ലൗഡ് സ്പീക്കര്‍ ഉപയോ?ഗിക്കുന്നതു വിലക്കിയതിനെതിരേയായിരുന്നു ഹരജി. പള്ളിയില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നത് മൗലികാവകാശമാണെന്നും ഇതു ലംഘിക്കുന്നതാണ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവെന്നും ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഇതു തള്ളുകയായിരുന്നു