ഒരു മാസം നീണ്ട റമദാന്‍ വ്രതത്തിന് വിരാമമിട്ട് ചെറിയപെരുന്നാള്‍ ആഘോഷത്തില്‍ വിശ്വാസികള്‍

ഒരു മാസം നീണ്ട റമദാന്‍ വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ പെരുന്നാള്‍ നമസ്‌കാരങ്ങളും ഒത്തുചേരലുകളുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷമാക്കി. ഈദ് സന്ദേശം പങ്കുവെച്ച് എല്ലാവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ആഹ്ലാദത്തിന്റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍
ഫിത്‌റിനെ വരവേല്‍ക്കുന്നത്. പുതുവസ്ത്രത്തിന്റെ നിറവും അത്തറിന്റെ
സുഗന്ധവുമാണ് പെരുന്നാളിന്. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാള്‍
നമസ്‌കാരങ്ങള്‍ നടക്കുകയാണ്. നമസ്‌കാരത്തിനു മുന്‍പ് കഴിവുള്ള ഓരോ
വിശ്വാസിയും ഫിത്ര്‍ സകാത് നല്‍കി. കുടുംബബന്ധങ്ങള്‍ പുതുക്കാനും സൗഹൃദങ്ങള്‍
പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇന്നത്തെ ദിനം.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...