എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവണന്‍, ആറുമുഖന്‍, രമേശ് എന്നീ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പിടിയിലായ രമേശ് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉറ്റ സുഹൃത്താണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സുബൈര്‍ ഉത്തരവാദിയാണെന്ന് സഞ്ജിത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് മൊഴി നല്‍കിയതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. സുബൈറിനെ 8, 9 തിയ്യതികളില്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പ്രതികള്‍ പറഞ്ഞു. സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ സമ്മതിച്ചുവെന്നും വിജയ് സാഖറെ പറഞ്ഞു.

പിടിയിലായ രമേശ് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉറ്റ സുഹൃത്താണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സുബൈര്‍ ഉത്തരവാദിയാണെന്ന് സഞ്ജിത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് മൊഴി നല്‍കിയതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. സുബൈറിനെ 8, 9 തിയ്യതികളില്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പ്രതികള്‍ പറഞ്ഞു. സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ സമ്മതിച്ചുവെന്നും വിജയ് സാഖറെ പറഞ്ഞു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മൂന്ന് പ്രതികളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...