രാജ്യത്ത് 5 ജി സേവനം ഇന്നുമുതല്‍ ; ആദ്യഘട്ടത്തില്‍ 13 നഗരത്തില്‍

ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യത്ത് ശനിയാഴ്ചമുതല്‍ 5ജി സേവനമെത്തും. ആദ്യഘട്ടത്തില്‍ 13 നഗരത്തിലാണ് സേവനം ലഭിക്കുക. കേരളത്തിലെ നഗരങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും 5ജി എത്തിക്കുമെന്നാണ് ഐടി മന്ത്രാലയം അവകാശപ്പെടുന്നത്. എയര്‍ടെല്ലും റിലയന്‍സ് ജിയോയും ഈ വര്‍ഷംതന്നെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 4ജിയേക്കാള്‍ 10 മടങ്ങ് വേഗമുണ്ടാകും എന്നാണ് വിലയിരുത്തല്‍.

ശാസ്ത്ര ആരോഗ്യ മേഖലകളില്‍ പഠനത്തിനും ഗവേഷണത്തിനും 5ജി സേവനങ്ങള്‍ കരുത്താകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത ന?ഗരങ്ങളിലായിരിക്കും 5ജി സേവനങ്ങള്‍ നടപ്പാക്കുക. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ രാജ്യം മുഴുവന്‍ 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം 5ജി സേവനങ്ങളുടെ നികുതി എത്രയായിരിക്കുമെന്ന് ടെലികോ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.

Related news

സിജെപി സമരത്തിന് മുൻപേ പ്രവർത്തകർ കസ്റ്റഡിയിൽ; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ നടത്താനിരിക്കുന്ന...

വിഖ്യാത നടൻ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം 75-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന്

ഗോവ: വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു....

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യം; ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നു

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ...

വോട്ടർ പട്ടികയിൽ നിന്ന് 13 കോടി പേർ പുറത്ത്; എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്

തിരുവനന്തപുരം: എസ്ഐആർ നടപടിക്കെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷ...

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; വായ്പാ പലിശയിൽ വർധനയ്ക്ക് സാധ്യത

മുംബൈ: വിവിധ വായ്പകൾ എടുത്തവർക്കു തിരിച്ചടി. റിസർവ് ബാങ്ക് റിപ്പോ നിരക്ക്...