ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15നും ബാങ്കുകള്‍ക്ക് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഓഗസ്റ്റ് മാസത്തില്‍ മൊത്തം 15 ബാങ്ക് അവധികള്‍ വരുന്നത്.
അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ഓഗസ്റ്റ് 3- ഞായറാഴ്ച
ഓഗസ്റ്റ് 8- വെള്ളിയാഴ്ച- Tendong Lho Rum Faat- സിക്കിമില്‍ ബാങ്കുകള്‍ക്ക് അവധി
ഓഗസ്റ്റ് 9- രണ്ടാം ശനിയാഴ്ച- രക്ഷാബന്ധന്‍
ഓഗസ്റ്റ് 10- ഞായറാഴ്ച
ഓഗസ്റ്റ് 13- ബുധനാഴ്ച- Patriot’s Day- മണിപ്പൂരില്‍ ബാങ്കുകള്‍ക്ക് അവധി
ഓഗസ്റ്റ് 15- വെള്ളിയാഴ്ച- സ്വാതന്ത്ര്യദിനം- രാജ്യത്ത് എല്ലാ ബാങ്കുകള്‍ക്കും അവധി
ഓഗസ്റ്റ് 16- ശനിയാഴ്ച- ജന്മാഷ്ടമി- ഗുജറാത്ത്, മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, സിക്കിം, തെലങ്കാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജമ്മു, ബിഹാര്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മേഘാലയ, ശ്രീനഗര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി
ഓഗസ്റ്റ് 17- ഞായറാഴ്ച
ഓഗസ്റ്റ് 19- ചൊവ്വാഴ്ച- ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹാദൂര്‍ ജയന്തി- മണിപ്പൂരില്‍ ബാങ്കുകള്‍ക്ക് അവധി
ഓഗസ്റ്റ് 23- നാലാം ശനിയാഴ്ച
ഓഗസ്റ്റ് 24- ഞായറാഴ്ച
ഓഗസ്റ്റ് 25- തിങ്കളാഴ്ച- ശ്രീമന്ത ശങ്കര്‍ദേവ് ചരമവാര്‍ഷിക ദിനം- അസമില്‍ ബാങ്കുകള്‍ക്ക് അവധി
ഓഗസ്റ്റ് 27- ബുധനാഴ്ച- വിനായക ചതുര്‍ത്ഥി- ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അവധി
ഓഗസ്റ്റ് 28- വ്യാഴാഴ്ച- Nuakhai, വിനായക ചതുര്‍ത്ഥി- ഒഡിഷയിലും ഗോവയിലും അവധി
ഓഗസ്റ്റ് 31- ഞായറാഴ്ച