വാഹനങ്ങള്‍ക്ക് തീപ്പിടിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യം: 1400 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പിന്‍വലിച്ച് ഒല

രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപ്പിടിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 1441 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മാതാക്കളായ ഒല തിരിച്ചുവിളിക്കുന്നു. മാര്‍ച്ച് 26ന് പൂനെയില്‍ തങ്ങളുടെ വാഹനം കത്തിയതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കമ്പനി അറിയിച്ചു. ഇതിന്റെ ഭാ?ഗമായാണ് ആ ഗണത്തില്‍പെട്ട 1441 വാഹനങ്ങള്‍ പരിശോധനകള്‍ക്കായി തിരിച്ചുവിളിക്കുന്നതെന്നും ഒല പറയുന്നു.

ബാറ്ററി സംവിധാനം, തെര്‍മല്‍ സംവിധാനം, സുരക്ഷാസംവിധാനം എന്നിവയില്‍ വിശദായ പരിശോധന നടത്താനാണ് തീരുമാനം. ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന ഏറ്റവും ഉയര്‍ന്ന എഐഎസ് 156 നിലവാരത്തില്‍ തന്നെയാണ് തങ്ങളുടെ സ്‌കൂട്ടറുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും യൂറോപ്യന്‍ നിലവാരമായ ഇസിഇ 136ഉം തങ്ങള്‍ നിര്‍മാണത്തില്‍ പാലിച്ചതായും ഒല പ്രസ്താവനയില്‍ അറിയിച്ചു.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപ്പിടിച്ച സാഹചര്യത്തില്‍ ഒകിനോവ ഓട്ടോടെക് തങ്ങളുടെ മൂവായിരത്തിലേറെ വാഹനങ്ങളും പ്യുവര്‍ഇവി രണ്ടായിരത്തിലേറെ വാഹനങ്ങളും തിരിച്ചുവിളിച്ചിരുന്നു. ചാര്‍ജിങ്ങിനിടെ സ്‌കൂട്ടറുകളുടെ ബാറ്ററി പൊട്ടിത്തെറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ നിരവധി പേരാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം നടത്താന്‍ വിദ?ഗ്ധസമിതിക്കു രൂപംനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

spot_img

Related news

ദില്ലി ചർച്ചകളിൽ കേരള നേതാക്കൾ; സ്ഥാനാർത്ഥി പട്ടികയും ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാൻഡ് പരിശോധിക്കും

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് കേരള നേതാക്കള്‍ ദില്ലിയില്‍. പ്രതിപക്ഷ...

വിദേശത്ത് ജനിച്ചവർക്കും വോട്ടില്ല? തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ഓപ്ഷനുകളില്ല; പ്രവാസികൾക്ക് ഇരട്ടപ്രഹരം

തിരുവനന്തപുരം: പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന്‌ സാങ്കേതിക തടസം....

“സുന്ദരികൾ ശ്രദ്ധ തിരിക്കും, ദലിത് പീഡനം പുണ്യം!”; എംഎൽഎ ഫൂൽ സിങ് ബരൈയയുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...