കോഴിക്കോട്: കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയില്‍ എത്തി യുവാവ്. താമരശ്ശേരി കട്ടിപ്പാറയിലാണ് സംഭവം. കട്ടിപ്പാറ അമരാട് കല്ലുവീട്ടില്‍ അഷറഫിന് ആണ് പാമ്പുകടിയേറ്റത്. വീടിന് സമീപത്ത് മലയില്‍ പോത്തിനെ തീറ്റുന്നതിനിടയില്‍ കൊക്കോമരത്തില്‍ ചവിട്ടി നില്‍ക്കുന്നതിനിടെ പാമ്പുകടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കടിയേറ്റ ഉടന്‍ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.




