തിരുവനന്തപുരം: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടക്കും. ഭൗതിക ശരീരം ചെന്നൈയിൽ നിന്ന് നാട്ടിലെത്തിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.