പാലക്കാട്ട് ഡിവൈഎഫ്‌ഐ ഭാരവാഹിയായ യുവതി കൊല്ലപ്പെട്ട നിലയില്‍: സുഹൃത്ത് പൊലീസില്‍ കീഴടങ്ങി

പാലക്കാട് : പാലക്കാട് ചിറ്റിലംചേരിയിൽ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. മേലാർകോട് കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയ (24) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയംഗവും കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയുമാണ്‌. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്  മംഗലം ചീകോട് പയ്യകുണ്ട് സ്വദേശി സുജീഷ് ആലത്തൂർ പൊലീസിൽ കീഴടങ്ങി.

ചിറ്റിലംചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം പ്രതി സുജീഷ് പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന സൂര്യപ്രിയ മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.

spot_img

Related news

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159...

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ ഇടത് സ്വതന്ത്രന്‍

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായിമുസ്ലിം ലീഗ്...

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍...

ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം തിരുവനന്തപുരം...

സ്വര്‍ണവില കുറഞ്ഞു; 46,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ...