തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍

മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍. പീഡന ശേഷം വീഡിയോ പകര്‍ത്തി കുട്ടിയെ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവിന്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ആയിരുന്നു പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാള്‍ ഒളിവിലാണ്.

സത്യഭാമയും, സാബികും ലഹരിക്കടിമകളാണ്. കുട്ടിക്കും ഇവര്‍ ലഹരികൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയില്‍ നിന്ന് ഇവര്‍ പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും പതിനഞ്ചുകാരനോട് ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതിയിന്മേലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. തിരൂര്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടികൂടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് സാബിക്കിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

spot_img

Related news

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവം; പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവറെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ...

ഉംറ തീര്‍ത്ഥാടനത്തിന് പോയ രണ്ട് മലപ്പുറം വളാഞ്ചേരി സ്വദേശികള്‍ മരണപ്പെട്ടു

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിന് പോയ രണ്ട് മലയാളികള്‍ മക്കയില്‍ മരണപ്പെട്ടു. വളാഞ്ചേരി...

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍. നീറാട് എളയിടത്ത്...

വരൂ… ഓര്‍മ്മകള്‍ക്ക് ചിറക് നല്‍കാം; വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അലുംനി ഏപ്രില്‍ 20ന്‌

2025-ല്‍ 75-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും...

വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂര്‍ വിമാനത്താവള ഉപരോധം ഇന്ന്

കോഴിക്കോട്: മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക എന്ന...