പഹല്‍ഗാം ഭീകരാക്രമണം; ആറ് തീവ്രവാദികളില്‍ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളില്‍ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹാ എന്നിവരുടെ ചത്രങ്ങളാണ് സുരക്ഷാ സേന പുറത്ത് വിട്ടത്. നാല് പേരെ തിരിച്ചറിഞ്ഞു. സംഘത്തില്‍ 2 കശ്മീര്‍ സ്വദേശികള്‍ ഉള്‍പ്പെടുന്നു.

ആക്രമണം നടത്തിയതില്‍ 2 പാകിസ്താന്‍ സ്വദേശികളും ഉള്‍പ്പെടുന്നു. ഇവര്‍ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തില്‍ അഫ്ഗാന്‍ ഭാഷയായ പഷ്‌തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ലഷ്‌ക്കര്‍-ഇ-ത്വയ്ബയുടെ കൊടും ഭീകരന്‍ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്താനില്‍ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം. കാശ്മീരില്‍ പോയി ഭീകര പരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്ന ഭീകര സംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രാദേശിക ഭീകരരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭീകരര്‍ക്കായി ബയ്‌സരണ്‍ വനമേഖലയില്‍ നാല് ഹെലികോപ്റ്ററുകളില്‍ സൈന്യം തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്താന്‍ പ്രതികരിച്ചു.

spot_img

Related news

തമിഴ്‌നാട്ടിൽ ഇനി വിജയ് ‘റൂൾസ്’; ലഹരി മാഫിയക്ക് പൂട്ടുവീഴും

തമിഴ്‌നാട്ടിൽ ലഹരി ഉപയോഗവും വിപണനവും പൂർണ്ണമായി തുടച്ചുനീക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുഖ്യമന്ത്രി...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രാഹുൽ-ഖർഗെ കൂടിക്കാഴ്ച 5.30-ന്

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും....

നാരങ്ങ പറിച്ചതിന് ക്രൂരത; 12 വയസ്സുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി, ബിഹാറിൽ 12 പേർ പിടിയിൽ

ബിഹാറിലെ നളന്ദയിൽ വെറും ഒരു നാരങ്ങയുടെ പേരിൽ പന്ത്രണ്ട് വയസ്സുകാരനെ ആൾക്കൂട്ടം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; രാജ്യത്ത് 85.20% വിജയം, തിരുവനന്തപുരം മേഖല വീണ്ടും മുന്നിൽ

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ശതമാനമാണ് ദേശീയതലത്തിലെ...

സോണിയാ ഗാന്ധി ആശുപത്രിയിൽ; ചികിത്സ നേത്ര സംബന്ധമായ അസുഖത്തിന്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ...