കണ്ണൂരും കോന്നിയും ആർക്ക്? തർക്കങ്ങൾക്കിടെ കോൺഗ്രസിന്റെ രണ്ടാം പട്ടിക ഇന്ന്; സസ്പെൻസ് തുടരുന്നു

കലഹങ്ങൾക്കും തർക്കങ്ങൾക്കുമിടെ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും. ആകെ 95 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുക. തളിപ്പറമ്പ് ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ സ്വതന്ത്രസ്ഥാനാർഥികളെ പിന്തുണയ്ക്കണമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. പാർട്ടിക്ക് അകത്ത് പ്രശ്നമില്ലെന്ന് നേതാക്കൾ.

അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് ഇന്നലെ കോൺ​ഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. 9 വനിതകളടക്കം 55 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തർക്ക മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 19 സിറ്റിംഗ് എംഎൽഎമാർ അടക്കം 55 സ്ഥാനാർത്ഥികളാണ് ആദ്യഘട്ട പട്ടികയിൽ. കെ സുധാകരൻ അവകാശവാദം ഉന്നയിച്ച കണ്ണൂരും അടൂർ പ്രകാശ് ആവശ്യപ്പെട്ട കോന്നിയിലും ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല.

തർക്കം കടുത്തതോടെ തിരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേയ്ക്ക് നീട്ടി. കെ സുധാകരനും, അടൂർ പ്രകാശിനും സീറ്റ് നൽകുന്നത് പരിഗണനയിലാണ്. തത്കാലം വാർത്ത സമ്മേളനം നടത്തരുതെന്ന ഹൈക്കമാന്റിന്റെ അഭ്യർത്ഥന സുധാകരൻ അംഗീകരിച്ചു.

spot_img

Related news

തെറ്റിദ്ധരിക്കേണ്ട, ഞാൻ നിലപാട് പറഞ്ഞു; തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു: അബ്ദുറഹിമാന്‍ രണ്ടത്താണി

മലപ്പുറം: സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി മുസ്‌ലിം ലീഗിന്റെ...

ലീഗിൽ പുകച്ചിലടങ്ങിയില്ല; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

സ്ഥാനാർഥി പട്ടികയെചൊല്ലി മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു. അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാ...

“മുനീർ സ്വയം മാറിനിന്നതാണ്, അദ്ദേഹം പൂർണ്ണ തൃപ്തൻ”; സ്ഥാനാർത്ഥി നിർണ്ണയത്തിലെ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സാദിഖ് അലി തങ്ങൾ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും എം.കെ മുനീര്‍ സ്വയം മാറിനിന്നതാണെന്ന്...

രാഹുലും ഷാഫിയും തുടങ്ങിവെച്ചത് പൂർത്തിയാക്കും; ആരോപണങ്ങൾ കോടതി തീരുമാനിക്കട്ടെ, പാലക്കാട് പിടിക്കാൻ പിഷാരടി

കൈപത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി...

പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം; കൂട്ടുകാരന് വേണ്ടി പരീക്ഷയെഴുതിയ 20കാരൻ കുടുങ്ങി

കാസര്‍കോട്: പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. കാസര്‍കോട് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍...