ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വാട്ട്‌സ്ആപ് സന്ദേശം; യുവതിയുടെ കയ്യില്‍ നിന്ന് തട്ടിയത് 14 ലക്ഷം

കൊട്ടാരക്കര: സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ പേരില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. വ്യാജ വാട്ട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് 14 ലക്ഷം രൂപ തട്ടിയത്. ഇരയായത് കൊട്ടാരക്കരയിലെ അധ്യാപികയാണ്. ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ലോട്ടറിയുടെ നികുതി അടച്ചില്ലെങ്കില്‍ കേസ് എടുക്കുമെന്നും ഡിജിപി യുടെ പേരില്‍ സന്ദേശം അയച്ചു.

ഉത്തരേന്ത്യന്‍ സംഘങ്ങളില്‍ പെട്ടവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചു എന്ന പേരില്‍ രണ്ട് ദിവസം മുമ്പാണ് അധ്യാപികക്ക് സന്ദേശം ലഭിച്ചത്. ഈ തുക ലഭിക്കണമെങ്കില്‍ നികുതിപ്പണമായി 14 ലക്ഷം രൂപ അടക്കണമെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

സംശയം തോന്നിയ അധ്യാപികക്ക് ഡി.ജി.പി അനില്‍കാന്തിന്റേത് എന്നപേരില്‍ ഒരു വാട്‌സ് ആപ്പ് നമ്പര്‍ സംഘം കൈമാറി. ശേഷം ആ നമ്പറിലേക്ക് വിളിച്ച അധ്യാപികയെ വിശ്വസിപ്പിച്ചാണ് സംഘം പണം തട്ടിയത്. ഓണ്‍ലൈന്‍ വഴിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ഡി.ജി.പി അനില്‍ കാന്താണെന്ന് വിശ്വസിച്ചത് കൊണ്ടാണ് പണം അയച്ചതെന്ന് അധ്യാപിക പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...