‘മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനത്തിന് എന്തധികാരം?; സര്‍ക്കാരിനെതിരെ ഹൈക്കോടതി

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി. കമ്മിഷന്‍ നിയമനം കണ്ണില്‍ പൊടിയിടാനെന്ന് വിമര്‍ശനം. ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനത്തിന് എന്തധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മനസിരുത്തിയല്ല ജുഡീഷ്യല്‍ കമ്മിഷന്റെ നിയമനമെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. ബുധനാഴ്ച മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ പറയുന്നത് ഭൂമി വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലെന്നാണ്. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെതിരെ വക്കം സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് ജുഡീഷ്യല്‍ കമ്മീഷന്‍. വഖഫ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ കമ്മിഷന് അധികാരമില്ലെന്നും കമ്മിഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ജസ്റ്റിസ് സി എന്‍ മൂന്ന് വിഷയങ്ങളാണ് കമ്മീഷന്‍ പ്രധാനമായും പരിശോധിക്കുന്നത്. ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവയാണ് കമ്മിഷന്‍ പരിശോധിക്കുക. ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് ശാശ്വതപരിഹാരം കണ്ടെത്തി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യാനാണ് ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന് സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്റ്റ് പ്രകാരമാണ്.

spot_img

Related news

റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ; 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. റേഷന്‍കട...

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്....

വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...