‘അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ, മന്ത്രിമാർ പ്രതികൾ അല്ലേ?; മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് മർദ്ദിച്ച വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേസുകളിൽ ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ എന്ന് രാഹുൽ ചോദിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദ്ദിച്ച വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരിൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസിൽ. അത് രാഷ്ട്രീയ കേസുകളാണ്.

അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ? അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ എംഎൽഎമാർ പ്രതികൾ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ബഹു മുഖ്യമന്ത്രി,

പൊതുപ്രവർത്തകനും, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസ്സിൽ അത് രാഷ്ട്രീയ കേസുകളാണ്.അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ളമാനദണ്ഡം അല്ലല്ലോ.

ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ?അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ?അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ MLA മാർ പ്രതികൾ അല്ലേ?അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ?

spot_img

Related news

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി; നിയുക്ത എം.എൽ.എ പി. കെ. ഫിറോസിനെതിരെ സൈബർ ആക്രമണം രൂക്ഷം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം 26-ന് എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനക്കുമെന്ന പ്രവചനങ്ങളെത്തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി...

ഐ.ആർ.സി.ടി.സി ജാഗ്രതൈ; കുംഭമേളയിൽ ഹോട്ടൽ മുറി നിഷേധിച്ച സംഭവം, റെയിൽവേയ്ക്കും മേക്ക് മൈ ട്രിപ്പിനും വൻ പിഴ

മലപ്പുറം: കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽ മുറി...

വാളയാർ ആൾക്കൂട്ട കൊലപാതകം: അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചില്ല; പ്രതികൾക്ക് സ്വാഭാവിക ജാമ്യം

പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പ്രതികൾക്ക് കോടതി...

യു.ഡി.എഫ് മന്ത്രിസഭാ ചർച്ചകൾ അന്തിമഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, തർക്കങ്ങൾ പരിഹരിക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമായി....