മലപ്പുറം സ്ഫോടകവസ്തു കേസ്: ക്വാറി ഉടമകളുടെയും പ്രതികളുടെയും വീടുകളിൽ എൻഐഎ

മലപ്പുറം: കേരളത്തിൽ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) വ്യാപക റെയ്ഡ്. മലപ്പുറത്ത് വൻതോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ കൊച്ചി യൂണിറ്റ് സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കിയത്. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, മലപ്പുറം എന്നീ നാല് ജില്ലകളിലാണ് പുലർച്ചെ 5 മണി മുതൽ ഒരേസമയം റെയ്ഡ് ആരംഭിച്ചത്.

മലപ്പുറത്ത് രണ്ടിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. കോഴിക്കോട് മുക്കം സ്വദേശിയുടെ ക്വാറിയിലേക്ക് വലിയ അളവിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതിനെക്കുറിച്ചുള്ള അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തിരിക്കുന്നത്. 2026 ഫെബ്രുവരി 2-ന് മലപ്പുറം തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്ഫോടകവസ്തു ശേഖരം പോലീസ് പിടികൂടിയിരുന്നു. ഈ കേസിലെ മുഖ്യപ്രതിയായ കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ സ്ഥാപനങ്ങളിലാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ‘എക്സലന്റ് ബ്രിക്സ്’ എന്ന സ്ഥാപനത്തിലും ഇയാളുടെ വീട്ടിലും എൻഐഎ സംഘം ഒരേസമയം പരിശോധന നടത്തുന്നുണ്ട്.

കണ്ണൂർ ചെറുപുഴയിലെ ചൂണ്ട സ്വദേശി അനിൽകുമാറിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കാസർഗോഡ് ചിറ്റരിക്കാലിലെ സജിയുടെ വീട്ടിലാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പിടികൂടിയ സ്ഫോടക വസ്തുക്കൾ ഏത് ആവശ്യത്തിനാണ് കൊണ്ടുവന്നതെന്നും ഇതിന് പിന്നിൽ മറ്റേതെങ്കിലും അട്ടിമറി നീക്കങ്ങളുണ്ടോയെന്നും കണ്ടെത്താനാണ് എൻഐഎയുടെ ശ്രമം. റെയ്ഡിൽ നിർണ്ണായക രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തതായാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടായേക്കും.

spot_img

Related news

ഓപ്പറേഷൻ നുംഖോർ: ഭൂട്ടാൻ ആഡംബര കാർ കടത്തുകേസിലെ ‘കിങ്പിൻ’ ജയ്പൂർ സ്വദേശി യാഷ് കസ്റ്റംസ് പിടിയിൽ!

കൊച്ചി: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് നികുതി വെട്ടിച്ച് ആഡംബര കാറുകൾ അനധികൃതമായി...

‘അജസുന്ദരി’ സിനിമാ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി വിലങ്ങാട്ടെ വ്യാപാരികൾ; ലക്ഷങ്ങളുടെ കുടിശ്ശിക, കച്ചവടക്കാർ പ്രതിസന്ധിയിൽ

കോഴിക്കോട്: റിലീസിനൊരുങ്ങുന്ന ജോജു ജോർജ്-ലിജോമോൾ ചിത്രം 'അജസുന്ദരി' സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ഗുരുതര...

ക്യാമ്പസ് ഫെസ്റ്റിനിടെ ക്രൂരത: കൂർത്ത ഇടിവള കൊണ്ട് മുഖത്തിടിച്ചു; വിദ്യാർത്ഥിയുടെ കണ്ണിന്റെ കോർണിയയും റെറ്റിനയും തകർന്നു, പ്രതികൾക്കായി വലവീശി പോലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജിൽ ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ...

അമൂല്യവസ്തുക്കൾ കാണാതായ സംഭവം: പോലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി; സർക്കാരിന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷാ വീഴ്ചയിലുമുള്ള...