യുഡിഎഫ് പ്രവേശനം: പി.വി അന്‍വറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.വി അന്‍വറുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്നാല്‍ മുന്നണി പ്രവേശനമാകാം എന്നാണ് കോണ്‍ഗ്രസ് നിലപാട്.

ഇന്നത്തെ ചര്‍ച്ചയില്‍ നിര്‍ണായകം പി.വി അന്‍വറിന്റെ രാഷ്ട്രീയ ഭാവിയാണ്. രാവിലെ പത്തിന് നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയുള്ള യുഡിഎഫ് പ്രവേശനം നേതാക്കള്‍ അംഗീകരിക്കില്ല. അതിന് കഴിയാത്തതിന്റെ രാഷ്ട്രീയകാരണങ്ങള്‍ അന്‍വറിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.

പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണിയിലേക്ക് എത്താം എന്നതാകും അന്‍വറിന് മുന്‍പില്‍ വയ്ക്കുന്ന ഫോര്‍മുല. അതിന് കഴിയില്ലെങ്കില്‍ പുറത്തുനിന്ന് സഹകരിക്കുക എന്ന ഉപാധി മുന്നോട്ട് വയ്ക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള യു.ഡി.എഫ് പ്രവേശനം പി.വി അന്‍വര്‍ അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ച നീളും. പി.വി അന്‍വറിന്റെ പിടി വാശിക്ക് വഴങ്ങരുത് എന്ന് യുഡിഎഫിലെ മറ്റു ഘടകകക്ഷികളും കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആ ദിവസം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതിന്റെ മുന്നോടിയാണ് ഇന്നത്തെ ചര്‍ച്ച.

spot_img

Related news

മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു...

അക്രമികളുടെ മതം അക്രമത്തിന്റേത് മാത്രം, യഥാര്‍ത്ഥ മതവുമായി ഒരു ബന്ധവും അതിന് ഇല്ല: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: പഹല്‍ ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങള്‍. രാജ്യത്തിന്റെ...

അത്യപൂര്‍വ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ ഈ മാസം 25 ന്‌

ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അത്യപൂര്‍വ പ്രതിഭാസം കാണാന്‍ ഉടന്‍ അവസരം....

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ 6 വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

താമരശ്ശേരി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് ജുവനൈല്‍ ഹോമില്‍ കഴിയുന്ന...

വീണ്ടും റെക്കോര്‍ഡ്; സ്വര്‍ണവില ഗ്രാമിന് ആദ്യമായി 9000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 760...