‘രണ്ടത്താണി ഖേദിക്കും, പാണക്കാട് തങ്ങൾമാരെ ചോദ്യം ചെയ്താൽ പിന്നെ ലീഗിൽ നിൽക്കാൻ കഴിയില്ല‘; കെ ടി ജലീൽ

അബ്ദുറഹ്‌മാൻ രണ്ടത്താണി ഇനി ലീഗിൽ നിന്നാൽ എന്താകും അവസ്ഥയെന്ന് കണ്ടറിയണമെന്ന് കെടി ജലീൽ. പാണക്കാട് തങ്ങൾമാരെ ചോദ്യം ചെയ്ത് കഴിഞ്ഞാൽ പിന്നെ ലീഗിൽ നിൽക്കാൻ കഴിയില്ല. ലീഗിന്റെത് രാഷ്ട്രീയനേതൃത്വം മാത്രമല്ല, ആത്മീയ നേതൃത്വം കൂടിയാണ്. അദ്ദേഹത്തിന് ഇടതുപക്ഷ സ്ഥാനാർഥി ആയി മത്സരിച്ച് വിജയിക്കുന്നത് ആയിരുന്നു നല്ലത്.

ഇനി എപ്പോഴും പാർട്ടി റഡാറിൽ ആയിരിക്കും അബ്ദുറഹ്മാൻ രണ്ടത്താണി. ഇനി ലീഗിൽ ശോഭിക്കാൻ രണ്ടത്താണിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഇക്കൊല്ലം ഉണ്ടാകും. ഒരിക്കലും നടക്കില്ലെന്ന് പലരും പറഞ്ഞ പല പദ്ധതികളും നടപ്പിലാക്കി. ഇത്തവണ നല്ല മാർജിനിൽ തന്നെ ജയിക്കാൻ സാധിക്കും. 15 വർഷത്തെ വികസന പ്രവർത്തനങ്ങൾ ഇക്കൊല്ലം വോട്ടായി മാറുമെന്നും കെ ടി ജലീൽ വ്യക്തമാക്കി.

spot_img

Related news

‘സിനിമക്കാരനായ രമേശ്‌ പിഷാരടിയല്ല, കോൺഗ്രസ്‌ പ്രവർത്തകനായ രമേഷ് പിഷാരടി ആണ് മത്സരിക്കുന്നത്’: രമേശ്‌ പിഷാരടി

പാലക്കാട്: നിയമ സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിക്കുന്നത് സിനിമക്കാരനായ രമേശ്...

ആരുടെയും പിന്തുണ തേടും, ജയമാണ് ലക്ഷ്യം; മങ്കടയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദ്

മലപ്പുറം: ബിജെപി ഉള്‍പ്പെടെ ആരുടെ പിന്തുണയും സ്വീകരിക്കുമെന്ന് മങ്കടയിലെ ലീഗ് വിമത...

ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തി യുവതി മരിച്ച സംഭവം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

തൃശൂര്‍: വീട്ടില്‍ വെച്ച് പ്രസവം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പിന്നാലെ യുവതി...

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ വനിത പ്രാതിനിധ്യ കുറവ്; നീതികേടെന്ന് ശശി തരൂർ

ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ വനിത പ്രാതിനിധ്യ കുറവ്, നീതികേടാണെന്ന്...

ബിജെപി മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്…. തിരുവനന്തപുരത്ത് കരമന ജയന്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. തിരുവനന്തപുരം...