“താനൂരില്ല, ലക്ഷ്യം തിരൂർ”; പിണങ്ങി മാറി മന്ത്രി അബ്ദുറഹിമാൻ, സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടികയിൽ അഴിച്ചുപണിക്ക് സാധ്യത

മലപ്പുറം: സിപിഐഎമ്മിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടിടങ്ങളില്‍ മാറ്റം വരാന്‍ സാധ്യത. താനൂരില്‍ മന്ത്രി വി അബ്ദുറഹിമാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കില്ല. ഇത്തവണ തിരൂരില്‍ മത്സരിക്കാന്‍ അബ്ദുറഹിമാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അനുവാദമില്ലാതെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് വി അബ്ദുറഹിമാന്‍ ഇതുവരെ പ്രചാരണത്തിനിറങ്ങിയിട്ടില്ല. തിരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി അബ്ദുറഹിമാനെ അനുനയിപ്പിക്കാനും സിപിഐഎം ശ്രമം നടത്തുന്നുണ്ട്. ഇതിനിടെ മങ്കടയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച എം പി അലവിയെ മാറ്റാനും നീക്കമുണ്ട്. മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മുസ്ലിം ലീഗ് പുറത്താക്കിയ കുന്നത്ത് മുഹമ്മദിനെയാണ് മങ്കടയിൽ സിപിഐഎം നേതൃത്വം പുതിയതായി പരിഗണിക്കുന്നത്.

ഇത്തവണ താനൂരില്‍ മത്സരിക്കാനില്ലെന്ന് അബ്ദുറഹിമാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. തിരൂര്‍ മത്സരിക്കാനുളള താല്‍പ്പര്യവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ അനുവാദം ഇല്ലാതെ താനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി സിപിഐഎം പ്രഖ്യാപിച്ചെന്നാണ് പരാതി. പാര്‍ട്ടി തന്നെ കേട്ടില്ലെന്നാണ് അബ്ദുറഹിമാന്റെ ആരോപണം. താല്‍പ്പര്യം ഇല്ലാഞ്ഞിട്ടും തന്നെ നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് അതൃപ്തി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടും ഇതുവരെ അബ്ദുറഹിമാന്‍ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. എന്നാല്‍ ആരോഗ്യകാരണങ്ങളാലാണ് പ്രചാരണം തുടങ്ങാത്തത് എന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ മാർച്ച് 15-നാണ് സിപിഐഎം പ്രഖ്യാപിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സ്ഥാനാർത്ഥി. തളിപ്പറമ്പിൽ പി കെ ശ്യാമള ടീച്ചർ, മട്ടന്നൂർ വി കെ സനോജ്, ബേപ്പൂർ പി എ മുഹമ്മദ് റിയാസ്, തിരുവമ്പാടി ലിന്റോ ജോസഫ്, തൃത്താല എം ബി രാജേഷ്, ആലുവ എ എം ആരിഫ് തുടങ്ങി 75 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 11 മണ്ഡലങ്ങളില്‍ സ്വതന്ത്രരാണ് മത്സരിക്കുന്നത്. അതില്‍ ആറ് പേരെ പ്രഖ്യാപിച്ചു. അഞ്ച് പേരെ പിന്നീട് പ്രഖ്യാപിക്കും.

spot_img

Related news

മിണ്ടാപ്രാണിക്ക് ജീവൻ നൽകാൻ കിണറ്റിലിറങ്ങി; മലപ്പുറത്ത് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെ മുതുവല്ലൂര്‍ വെട്ടുകാട് രണ്ട് ഇതരസംസ്ഥാന...

കോട്ടക്കലിൽ വീണ്ടും കാൽപ്പന്താരവം; അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ലോഗോ പ്രകാശനം ചെയ്തു

17-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം...

കളിച്ചുചിരിച്ചു നടന്ന അബാൻ ഇനിയില്ല; തിരൂരിൽ അഞ്ചു വയസ്സുകാരന്റെ മരണം വിശ്വസിക്കാനാവാതെ നാട്

തിരൂർ: നടുവിലങ്ങാടിയിൽ അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. നടുവിലങ്ങാടി കെ.പി മുഹമ്മദ്...

ചായ കിട്ടിയില്ല; നിലമ്പൂരിൽ മക്കളുടെ മുന്നിലിട്ട് മരുമകളെ വെട്ടിക്കൊന്ന് ഭർതൃമാതാവ്!

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ...

നിലമ്പൂർ പിടിക്കാൻ ഷറഫലി; മൈതാനത്തെ കരുത്ത് ഇനി രാഷ്ട്രീയ പോരാട്ടത്തിലേക്ക്

നിലമ്പൂരിൽ അപ്രതീക്ഷിത നീക്കവുമായി എൽ.ഡി.എഫ്. മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു....