ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ ഉദ്‌ഘാടനം ഇന്ന്; എഞ്ചിനീയറിങ് അത്ഭുതമായ ചെനാബ് ആർച്ച് ബ്രിഡ്‌ജിന്റെ സവിശേഷതകൾ അറിയാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമെന്ന (ആർച്ച് ബ്രിഡ്ജ്) ഖ്യാതിയോടെ ജമ്മുകശ്മീരിലെ ചെനാബ് റെയിൽ പാലം ഇന്ന് ഉദ്ഘാടനം ചെയ്യും. ഫ്രാൻസിലെ പാരിസിൽ സ്ഥിതി ചെയ്യുന്ന ഈഫൽ ടവറിനേക്കാൾ ചെനാബ് ആർച്ച് ബ്രിഡ്ജിന് ഉയരം കൂടുതലുണ്ട്. നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. 1400 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഉദ്‌ഘാടനം ചെയ്യും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇതുവരെ കശ്മീർ സന്ദർശിക്കാതിരുന്ന പ്രധാനമന്ത്രി ഇന്ന് ഉദ്‌ഘാടനത്തിനായി എത്തും.

വെല്ലുവിളി നിറഞ്ഞ ഹിമാലയൻ ഭൂപ്രകൃതിയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം നിർമ്മിക്കുക എന്ന വെല്ലുവിളിയെ നേരിട്ടാണ് ഇന്ത്യൻ എഞ്ചിനീയർമാർ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ചെനാബ് പാലത്തിന്റെ നിർമ്മാണത്തിൽ മൈനസ് 10 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില വ്യതിയാനങ്ങളെ ചെറുക്കാൻ രൂപകൽപ്പന ചെയ്ത സ്ട്രക്ചറൽ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. നിർമ്മാണ പ്രക്രിയയിൽ നൂതനമായ ‘ടെക്ല’ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്നതായി റെയിൽവേ പറയുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം

ഉരുക്ക് കമാന രൂപകൽപ്പനയുള്ള ഈ പാലം ജമ്മു-കശ്മീർ, ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്കിൽ പ്രവർത്തിക്കുന്നു. ചെനാബ് പാലത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും. മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെ ചെറുക്കാൻ കഴിയുന്ന തരത്തിലാണ് ഇന്ത്യൻ റെയിൽവേ പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ 120 വർഷത്തെ ആയുസ്സും പ്രതീക്ഷിക്കുന്നു.

സ്ഫോടന പ്രതിരോധശേഷിയുള്ളതും ശക്തമായ ഭൂകമ്പങ്ങളെ ചെറുക്കാൻ കഴിവുള്ളതുമായ രീതിയിലാണ് ചെനാബ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ്, തൊഴിലാളികൾ 26 കിലോമീറ്റർ അപ്രോച്ച് റോഡുകൾ നിർമിച്ചിരുന്നു. നിർമ്മാണ സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനായി 400 മീറ്റർ നീളമുള്ള ഒരു തുരങ്കവും നിർമ്മിച്ചു. ശേഷമാണ് പാലത്തിന്റെ പണികളിലേക്ക് കടന്നത്. 

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിലാണ് ചെനാബ് പാലം നിർമ്മിച്ചിരിക്കുന്നത്. വിവിധ ആഗോള സംഘടനകളുടെയും ഐഐടികൾ, ഡിആർഡിഒ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള പ്രശസ്ത ഇന്ത്യൻ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ചെനാബ് പാലം പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയയത്.

തുടക്കത്തിൽ കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് രണ്ട് ജോഡി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നു. ഇവ ചെനാബ് നദി പാലത്തിലൂടെയും കടന്നുപോകും. ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റെയിൽവേ സ്റ്റേഷനും ശ്രീനഗർ റെയിൽവേ സ്റ്റേഷനും ഇടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് 3 മണിക്കൂറിൽ താഴെ സമയമെടുക്കും. റോഡ് യാത്രാ സമയം ഏകദേശം 6 മണിക്കൂറാണ്.

spot_img

Related news

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...

തലപ്പത്ത് റവാഡ; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ്...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ...