ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി വിദ്യാർഥി മരണപ്പെട്ടു

സമീപ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി ഒമ്പത് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. വൈലത്തൂർ ചിലവിൽ ചങ്ങനക്കാട്ടിൽ പുന്നശ്ശേരി അബ്ദുൾ ഗഫൂർ – സജില ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം പള്ളിയിലേക്ക് നിസ്കരിക്കാൻ ആണെന്ന് പറഞ്ഞ് പോയ സിനാനെ പിന്നീട് കാണുന്നത് അടുത്ത വീട്ടിലെ റിമോട്ട് ഗെയ്റ്റിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

spot_img

Related news

വിവാദ പ്രസ്താവന: കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയില്‍...

മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍ എംഎല്‍എ.

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി...

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ....

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...