“കിനാവിന്റെ രാജകുമാരൻ” ഒടുവിൽ അഴിക്കുളളിൽ; ഇൻസ്റ്റഗ്രാം വഴി യുവതികളുടെ പന്ത്രണ്ട് പവൻ സ്വർണ്ണം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. മലപ്പുറം കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇവരില്‍ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പൊലീസ് വിശദമാക്കി. കിനാവിന്റെ രാജകുമാരന്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. ഈ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ വടകര പൊലീസ് കോടതി മുഖാന്തിരം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

spot_img

Related news

തെറ്റിദ്ധരിക്കേണ്ട, ഞാൻ നിലപാട് പറഞ്ഞു; തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു: അബ്ദുറഹിമാന്‍ രണ്ടത്താണി

മലപ്പുറം: സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി മുസ്‌ലിം ലീഗിന്റെ...

ലീഗിൽ പുകച്ചിലടങ്ങിയില്ല; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

സ്ഥാനാർഥി പട്ടികയെചൊല്ലി മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു. അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാ...

കണ്ണൂരും കോന്നിയും ആർക്ക്? തർക്കങ്ങൾക്കിടെ കോൺഗ്രസിന്റെ രണ്ടാം പട്ടിക ഇന്ന്; സസ്പെൻസ് തുടരുന്നു

കലഹങ്ങൾക്കും തർക്കങ്ങൾക്കുമിടെ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും. ആകെ 95...

“മുനീർ സ്വയം മാറിനിന്നതാണ്, അദ്ദേഹം പൂർണ്ണ തൃപ്തൻ”; സ്ഥാനാർത്ഥി നിർണ്ണയത്തിലെ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സാദിഖ് അലി തങ്ങൾ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും എം.കെ മുനീര്‍ സ്വയം മാറിനിന്നതാണെന്ന്...

രാഹുലും ഷാഫിയും തുടങ്ങിവെച്ചത് പൂർത്തിയാക്കും; ആരോപണങ്ങൾ കോടതി തീരുമാനിക്കട്ടെ, പാലക്കാട് പിടിക്കാൻ പിഷാരടി

കൈപത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി...