പ്രായമായ സ്ത്രീയെ അപായപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി

വളാഞ്ചേരി : 2022 നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാര്‍ത്തല വടക്കുംമുറി അമ്പലത്തില്‍ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന വിജയലക്ഷ്മിയെ പുറകില്‍നിന്നായി തുണികൊണ്ട് കഴുത്ത് ഞെരിക്കാന്‍ ശ്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ബോധരഹിതയായ വിജയലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മാസങ്ങള്‍ക്കിപ്പുറം പോലീസ് പ്രതിയെ പിടികൂടുന്നത്. സംഭവത്തിന് പിന്നില്‍ ബംഗാള്‍ സ്വദേശിയാണെന്നുള്ള സൂചനയിലാണ് സംശയം തോന്നിയവരില്‍നിന്നാണ് വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഹബീബുള്ളയെ കണ്ടെത്താനായത്.

വെസ്റ്റ് ബംഗാളില്‍നിന്നുമാണ് തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പോലീസ് വരുന്നതറിഞ്ഞ പ്രതി സ്ഥലത്ത് നിന്നും മുങ്ങിയെങ്കിലും കൊല്‍ക്കത്ത പോലീസിന്റെ സഹായത്തോടെയാണ് പിടികൂടാനായത്.
പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മോഷണം നടത്തിയ ആഭരണങ്ങളില്‍നിന്നും 2 വളകള്‍ പോലീസ് കണ്ടെടുത്തു. . എസ്‌ഐമാരായ പ്രമോദ്, ജയപ്രകാശ്, സജിത്ത്, എസ് സിപിഒമാരായ രാജേഷ,് ജയപ്രകാശ്, രാജേഷ്, സുമേഷ്,ദീപു ,മോഹനന്‍, രജിത, അസിസ്റ്റ്ന്റ് എസ്‌ഐ സനില്‍ തുടങ്ങിയവരടങ്ങിയ സംഘമാണ പ്രതിയെ പിടികൂടിയത്.സംഭവത്തില്‍ തുടരന്വേഷണം നടത്തി വരികയാണ് പോലീസ്.

spot_img

Related news

നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി...

മലപ്പുറം പാങ്ങിലെ ഒരു വയസുകാരൻ്റെ മരണം; മഞ്ഞപ്പിത്തത്തെ തുടർന്ന്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക...

തിരൂരങ്ങാടി സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെറുമുക്ക് സലാമത്ത്...

കൊടികുത്തിമലയിൽ മഴനനയാൻ എത്തുന്നത് ആയിരങ്ങൾ

മഴ നനയാനും കോടമഞ്ഞിന്റെ സൗന്ദര്യവും പച്ചപ്പും ആസ്വദിക്കുവാനുമായി കൊടികുത്തി മല ഇക്കോ...

‘പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കള്‍’, അസ്വഭാവിക മരണത്തില്‍ കേസെടുത്ത് കാടാമ്പുഴ പൊലീസ്

മലപ്പുറം കോട്ടക്കലില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു....