ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം; കുവൈത്തിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സന്താന സെൽവം

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി. രാമനാഥപുരം കുളത്തൂർ സ്വദേശി സന്താന സെൽവം (40) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു പ്ലാന്റിന് നേരെ ആക്രമണം.

വൈദ്യുതി, കുടിവെള്ള പ്ലാന്‍റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്ലാന്‍റിന് സാരമായ കേടുപാടുകളുണ്ടായി. മരണം കുവൈറ്റ് സ്ഥിരീകരിച്ചു. ഇറാനെതിരെ നടക്കുന്ന യുദ്ധം തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞു. ഇപ്പോഴിതാ ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇറാന് പിന്തുണയുമായി ഇസ്രയേലിന് എതിരെ ഹൂതികളും ആക്രമണം ശക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ഇറാനില്‍ കര യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളും പുറത്തു വരുന്നത്. പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ എത്തിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കരയുദ്ധത്തിന് മുന്നോടിയായാണ് സൈനിക നീക്കമെന്നാണ് വിലയിരുത്തല്‍.

spot_img

Related news

പതിനെട്ടാം ദിവസം: ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ ആക്രമണം; യുഎഇയില്‍ പുലര്‍ച്ചെ ആക്രമണമുണ്ടായി

പതിനെട്ടാം ദിവസവും ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയില്‍ പുലര്‍ച്ചെ...

മുജ്തബ ഖമനയിക്കും സംഘത്തിനുമായി വലവിരിച്ച് അമേരിക്ക; വിവരം നൽകുന്നവർക്ക് 92 കോടി രൂപ പാരിതോഷികം!

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ...

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മോജ്തബ ഖമനയിക്ക് പരിക്ക്; സ്ഥിരീകരിച്ച് ഭരണകൂടം, ആശങ്കയിൽ പശ്ചിമേഷ്യ

പരമോന്നത നേതാവ് ആയത്തുല്ല മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കെന്ന് സ്ഥിരീകരിച്ച് ഇറാൻ...

ഇന്ത്യയുടെ വിദേശനയം സംശയത്തിന്റെ മുനയിൽ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുലും സോണിയ ഗാന്ധിയും

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തെ അപലപിക്കാത്തതിൽ കേന്ദ്ര...

യുദ്ധത്തിനിടെ കുവൈത്തിൽ അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ദോഹ: കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു. ഇറാന്...