സർപ്പക്കാവിലെ വിഗ്രഹങ്ങൾ തകർത്ത പ്രതി പിടിയിൽ; ലക്ഷ്യം മതവികാരം വ്രണപ്പെടുത്തൽ

കൊല്ലം: കൊട്ടാരക്കര പള്ളിക്കൽ ഏലാപുറം സർപ്പക്കാവിൽ അതിക്രമിച്ചുകയറി വിഗ്രഹവും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ. മൈലംപള്ളിക്കൽ മുകളിൽ വീട്ടിൽ രഘുവിനെയാണ് (49) പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21ന് രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കടന്ന രഘു കൽവിളക്കുകളും മറ്റ് സാമ​ഗ്രികളും നശിപ്പിച്ചു. ദേവീനടയുടെ മുൻവശം സ്ഥാപിച്ചിരുന്ന വിളക്കുകൾ മറിച്ചിട്ടു. സർപ്പക്കാവിനുള്ളിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ഹരിവിളക്കുകളും ഇളക്കിയിടുകയും, ബാലാലയത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രഹം നീക്കം ചെയ്യുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതിയുടെ പ്രവർത്തനമെന് പൊലീസ് പറഞ്ഞു.

കൊട്ടാരക്കര ഡിവൈ.എസ്.പി മുകേഷ് ജി.ബിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്‌.ഐമാരായ അഭിലാഷ്, പങ്കജ് കൃഷ്ണ, സി.പി.ഒ.മാരായ മനു കൃഷ്ണൻ, ശ്യാം കൃഷ്ണൻ, രാജേഷ്, ദീപക്,അസർ, പ്രകാശ് കൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിലൂടെയാകും കൂടുതൽ കാര്യങ്ങൾ വ്യക്തമാവുക. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കും.

spot_img

Related news

മുട്ടാർ പുഴയിൽ തൃശൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; കഴുത്തിൽ കയർ കുരുക്കിയ നിലയിൽ

കൊച്ചി: കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായ തൃശൂർ സ്വദേശിയെ മുട്ടാർ...

നെന്മാറയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മുൻ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ

ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ പഞ്ചായത്തിലെ 17...

ഞാനും ഭാര്യയും സി.പി.ഐ.എമ്മിലേക്ക്; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ

താൻ ഇനി വെറുമൊരു സഹയാത്രികനല്ലെന്നും സിപിഐഎമ്മിന്റെ ഔദ്യോഗിക പാർട്ടി അംഗത്വം സ്വീകരിക്കുകയാണെന്നും...

കുട്ടികളുടെ സ്കൂൾ യാത്രയിൽ വിട്ടുവീഴ്ചയില്ല; ഓട്ടോറിക്ഷകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റരുത്! കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ കർശന നിർദ്ദേശങ്ങളുമായി മോട്ടോർ...

കൊല്ലം നഗരത്തിൽ ‘സീരിയൽ കില്ലർ’ ഇറങ്ങിയോ? രണ്ടാമത്തെ കൊലപാതകവും ഒരേ ശൈലിയിൽ; ഭീതിയിൽ തീരദേശ നഗരം!

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ എന്ന സംശയത്തിൽ...