സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും; കേരളത്തില്‍ നിന്ന് എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലേക്ക്

കണ്ണൂര്‍: സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന്
എ വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു. സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് ഇത്തവണ കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളാണ് എത്തുന്നത്.
കെഎന്‍ ബാലഗോപാല്‍, പി സതീദേവി, പി രാജീവ്, സിഎസ് സുജാത എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.

പി.കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവരാണ് സി.സിയില്‍ സ്ഥാനമൊഴിയുന്ന മലയാളികള്‍. അവരുടെ പകരക്കാരാണ് ബാലഗോപാലും രാജീവും. എംസി ജോസഫൈനായിരുന്നു ഒഴിയുന്ന
ഒഴിയുന്ന മറ്റൊരു അംഗം. ഇവര്‍ക്ക് പകരമായി കേന്ദ്രകമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗാമായാണ് പി സതീദേവിയേയും സിഎസ് സുജാതയേയും
തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നുള്ള നാല് പേരുള്‍പ്പെടെ 17 പുതുമുഖങ്ങളാണ് കേന്ദ്രകമ്മിറ്റിയിലെത്തിയിരിക്കുന്നത്. എ വിജയരാഘവനെ കൂടാതെ
കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെ,രാമചന്ദ്ര ദോംഎന്നിവരാണ് പി.ബിയിലെ മറ്റ് പുതുമുഖങ്ങള്‍.

spot_img

Related news

കണ്ണീരായി മൊറയൂർ അപകടം; ചികിത്സയിലായിരുന്ന പിതാവും മരിച്ചു, ഒരു കുടുംബത്തിലെ നാലുപേർക്ക് വിട

കൊണ്ടോട്ടി മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മരണം നാലായി. മൊറയൂർ വാലഞ്ചേരിയിൽ ബസ്സും കാറും...

അങ്കത്തട്ടൊരുങ്ങി: വോട്ടെടുപ്പ് തീയതി വന്നാലുടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും; യു.ഡി.എഫും ബി.ജെ.പിയും നാളെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും...

പിഴയടക്കാൻ പകുതി കാശ് മതി; സംസ്ഥാനത്ത് ട്രാഫിക് ആംനെസ്റ്റി സ്കീം വരുന്നു, ഏപ്രിൽ 30-നകം അടച്ചുതീർക്കണം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ...

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച: രാജകുടുംബത്തിന്റെ പൈതൃക ആഭരണങ്ങൾ കവർന്നു; നഷ്ടമായത് 2 കോടിയുടെ വജ്രവും സ്വർണ്ണവും!

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. 2 കോടി മൂല്യമുള്ള സ്വർണാഭരണങ്ങൾ...