ഷിഗല്ല മരണം: മാതാപിതാക്കൾ ശ്രദ്ധിക്കുക! കോഴിക്കോട് മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ ഒരു കുട്ടിയെ കോഴിക്കോടും മറ്റ് രണ്ട് കുട്ടികളെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

കൂടാതെ ആനക്കുഴിക്കര ഭാഗത്ത് 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണ് ഈ പ്രദേശത്ത് രോ​ഗം പടർന്നത് എന്നത് സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ.

രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനുള്ള സാധ്യതയും ഉണ്ട്.

spot_img

Related news

വന്ദനദാസ് കൊലപാതകം;വിധി ഇന്ന്

ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി...

തെറ്റിദ്ധരിക്കേണ്ട, ഞാൻ നിലപാട് പറഞ്ഞു; തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു: അബ്ദുറഹിമാന്‍ രണ്ടത്താണി

മലപ്പുറം: സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി മുസ്‌ലിം ലീഗിന്റെ...

ലീഗിൽ പുകച്ചിലടങ്ങിയില്ല; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

സ്ഥാനാർഥി പട്ടികയെചൊല്ലി മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു. അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാ...

കണ്ണൂരും കോന്നിയും ആർക്ക്? തർക്കങ്ങൾക്കിടെ കോൺഗ്രസിന്റെ രണ്ടാം പട്ടിക ഇന്ന്; സസ്പെൻസ് തുടരുന്നു

കലഹങ്ങൾക്കും തർക്കങ്ങൾക്കുമിടെ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും. ആകെ 95...

“മുനീർ സ്വയം മാറിനിന്നതാണ്, അദ്ദേഹം പൂർണ്ണ തൃപ്തൻ”; സ്ഥാനാർത്ഥി നിർണ്ണയത്തിലെ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സാദിഖ് അലി തങ്ങൾ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും എം.കെ മുനീര്‍ സ്വയം മാറിനിന്നതാണെന്ന്...