ഷാര്‍ജ: വിശുദ്ധ റമദാന് മാസത്തില്‍ ഭക്ഷണശാലകള്‍ക്കുള്ള അനുമതിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രഖ്യാപിച്ച് ഷാര്‍ജ. ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ പറയുന്നത് അനുസരിച്ച് sharjah municipality attestation രണ്ട് തരത്തിലുള്ള പെര്‍മിറ്റുകള്‍ ഉണ്ട്. ഒന്ന് ഷോപ്പിംഗ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളില്‍ ഭക്ഷണം തയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള പെര്‍മിറ്റ്- ഇതിന്റെ ഫീസ് 3,000 ദിര്‍ഹമാണ്. അടുത്തത് ഇഫ്താറിന് തൊട്ടുമുമ്പ് ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ലഘുഭക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി – ഇതിന് 500 ദിര്‍ഹമാണ് ഫീസ്. ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ സബര്‍ബ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 5-ലെ ഫുഡ് കണ്ട്രോള് സെക്ഷന്‍ കൗണ്ടറില്‍ ഭക്ഷണശാലയുടെ ഉടമകള്‍ക്കോ മാനേജര്‍മാര്‍ക്കോ പെര്‍മിറ്റിന് അപേക്ഷിക്കാം.
റമാദാന് മാസത്തില്‍ ഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
പകല്‍ സമയത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്ക്:
ഡൈനിംഗ് ഹാളിനുള്ളില്‍ ഉപഭോക്താക്കളെ അനുവദിക്കില്ല.
ഭക്ഷണം തയ്യാറാക്കലും പാചകവും അടുക്കളയില്‍ മാത്രമേ അനുവദിക്കൂ.
ആളുകള്‍ക്ക് മുന്നില്‍ ഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിന്:
ഭക്ഷണശാലകളുടെ മുന്‍ ഭാഗത്ത് ഭക്ഷണം പ്രദര്‍ശിപ്പിക്കാം.
സ്ലൈഡിംഗ് അല്ലെങ്കില്‍ ഹിംഗഡ് അടപ്പോടു കൂടിയ (കുറഞ്ഞത് 100cm ഉയരം) ഗ്ലാസ് ബോക്സില്‍ ഭക്ഷണം സൂക്ഷിക്കണം.ലഘുഭക്ഷണങ്ങള്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളില്‍ വയ്ക്കണം.
ഭക്ഷണം അലൂമിനിയം ഫോയില്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് റാപ് കൊണ്ട് മൂടിയിരിക്കണം.
ഭക്ഷണശാലകള്‍ ലഘുഭക്ഷണങ്ങള്‍ ഉചിതമായ താപനിലയില്‍ സൂക്ഷിക്കണം.
