കൊച്ചി: 900ത്തോളം അവശ്യമരുന്നുകളുടെ വില വർധിപ്പിച്ച ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനം റദ്ദ് ചെയ്ത് മരുന്നു വിലക്കയറ്റം തടയണമെന്ന് സീനിയർ ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജീവിതശൈലീ രോഗങ്ങളുടെ ഉൾപ്പെടെ അവശ്യമരുന്നുകളുടെ വില കൂടുന്നത് പാവപ്പെട്ടവരുടെ ചികിത്സാ സ്വപ്‌നങ്ങൾ തകർക്കുന്നതാണ്. സർക്കാർ ആശുപത്രികളിൽ മരുന്നു വാങ്ങാനുള്ള തുക വർധിപ്പിക്കണമെന്നും സംസ്ഥാന ഫാർമസി കൗൺസിലിന്റെ രാഷ്ട്രീയ വൽക്കരണം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.