സ്കൂളുകൾക്ക് കെട്ടിടമില്ല, ടോയ്‌ലറ്റുമില്ല; രാജസ്ഥാനിൽ വിദ്യാഭ്യാസ സൗകര്യങ്ങളുടെ പരിതാപകരമായ ചിത്രം

രാജസ്ഥാൻ: സംസ്ഥാനത്തെ 611 സ്കൂളുകൾക്ക് സ്വന്തമായി കെട്ടിടമില്ലെന്ന് സർക്കാർ രേഖകൾ. താൽക്കാലിക സംവിധാനങ്ങളിലാണ് ഈ സ്കൂളുകൾ പ്രവർത്തിക്കുന്നത്. കെട്ടിടമില്ലാത്ത 611 സ്കൂളുകളിൽ പത്ത് എണ്ണം പെൺകുട്ടികളുടെ സ്കൂളുകളാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ 2,047 സ്കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ലെന്നും 1,049 സ്കൂളുകളിൽ കുടിവെള്ള സൗകര്യമില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജയ്പൂരിൽ മാത്രം 38 സ്കൂളുകളാണ് സ്വന്തമായി കെട്ടിടമില്ലാതെ പ്രവർത്തിക്കുന്നത്.

ജയ്പൂരിലും അൽവാറിലും രണ്ട് വീതം പെൺകുട്ടികളുടെ സ്കൂളുകൾക്ക് കെട്ടിടമില്ല. ബാർമർ, ചുരു, ദുൻഗർപൂർ, കരൗളി, കോട്ട, രാജ്സമന്ദ് ജില്ലകളിലും കെട്ടിടമില്ലാത്ത പെൺകുട്ടികളുടെ സ്കൂളുകളുണ്ട്.

അതിനിടെ, സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാനെത്തിയ സി.ജെ.പി പ്രവർത്തകർക്ക് നേരെ ജയ്പൂരിൽ ആക്രമണമുണ്ടായതായി ആരോപണം. വെള്ളിയാഴ്ച ജയ്പൂരിന് സമീപം ബഗ്രുവിലെ സർക്കാർ സ്കൂളിലേക്ക് പരിശോധനയ്ക്കായി പോകുന്നതിനിടെയാണ് കോക്രോച്ച് ജനതാ പാർട്ടി അഥവാ സി.ജെ.പിയുടെ സഹകൺവീനർ അശുതോഷ് റങ്കയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ ആക്രമണമുണ്ടായത്.

സ്കൂൾ കാലിത്തൊഴുത്തിൽ പ്രവർത്തിക്കുന്നുവെന്ന ആരോപണം പരിശോധിക്കാനായിരുന്നു സംഘത്തിന്റെ സന്ദർശനം. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.ജെ.പി ആരോപിച്ചു. എന്നാൽ ആരോപണത്തിൽ ബി.ജെ.പിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

കൻവാർപുരയിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സി.ജെ.പി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. ആക്രമണത്തിൽ കാറിന്റെ ജനൽച്ചില്ലുകൾ തകർന്നതായും സംഘം ആരോപിച്ചു.

സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയാവസ്ഥ പുറത്തുവന്നതോടെ സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങളും ശക്തമാകുകയാണ്.

spot_img

Related news

10 ഇഞ്ച് പിസയ്ക്ക് പകരം നൽകിയത് 7 ഇഞ്ചിന്റേത്; സ്വിഗ്ഗിക്കും കഫേയ്ക്കും പിഴ വിധിച്ചു

ഡെറാഡൂൺ: 10 ഇഞ്ച് നീളമുള്ള പിസ ഓർഡർ ചെയ്ത ഉപഭോക്താവിന് ഏഴ്...

പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിയോടൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തി രാഹുൽ ഗാന്ധി; കേസ് എടുക്കും വരെ കുത്തിയിരിപ്പ് സമരം

ദില്ലി: സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം...

മലബാർ ഗോൾഡിൽ സ്വർണ്ണ തട്ടിപ്പ്; 22 കാരറ്റ് ബ്രേസ്ലെറ്റ് 20 കാരറ്റാക്കി മാറ്റി കാണിച്ചതായി പരാതി, ഷോറൂമിനെതിരെ കേസ്

റായ്പൂർ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ്ണ തട്ടിപ്പെന്ന് പരാതി. ഛത്തീസ്ഗഢിലെ...

അധ്യാപികയുടെ ശകാരവും മർദ്ദനവും; അഞ്ച് വയസുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് യുകെജി വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. അഞ്ച്...