യുക്രെയ്‌നിലേക്ക് റഷ്യൻ ആക്രമണം; കീവിലെ പ്രധാന പാലം തകർത്തു

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ ആക്രമണം.

ഡിനിപ്രോ നദിക്ക് കുറുകെയുള്ള നോർത്തേൺ ബ്രിഡ്ജിന് നേരെയാണ് ആക്രമണമുണ്ടായത്. പാലത്തിലെ ഓവർഹെഡ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്.

ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം.

കീവിലെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് നോർത്തേൺ ബ്രിഡ്ജ്. പാലത്തിന് കേടുപാടുകൾ സംഭവിച്ചതോടെ കിഴക്കൻ തീരത്തുനിന്ന് പടിഞ്ഞാറൻ തീരത്തേക്കുള്ള പാലം വഴിയുള്ള ഗതാഗതം നിർത്തിവെച്ചു.

കഴിഞ്ഞ വ്യാഴാഴ്ച കീവിലെ ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന സതേൺ ബ്രിഡ്ജിന് നേരെയും ആക്രമണമുണ്ടായിരുന്നു.

യുക്രെയ്ൻ റഷ്യയുടെ ഊർജ സംവിധാനങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് കീവിലെ ആക്രമണമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശദീകരണം.

നോർത്തേൺ ബ്രിഡ്ജിന് നേരെയുണ്ടായ ആക്രമണത്തിൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

spot_img

Related news

ഫ്രാൻസിൽ വിദ്യാർഥിപ്രക്ഷോഭം രൂക്ഷം; 400ഓളം സ്കൂളുകൾ അടച്ചു

പാരീസ്: അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, ക്ലാസ് മുറികളിലെ വിദ്യാർഥിപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങൾ...

എഐ വികസനത്തിൽ മുന്നറിയിപ്പ്; അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡം വേണമെന്ന് കമ്പനി മേധാവികൾ

ന്യൂയോർക്ക്: നിർമിത ബുദ്ധിയുടെ അതിവേഗ വികസനത്തിൽ മുന്നറിയിപ്പുമായി പ്രമുഖ എഐ കമ്പനികളുടെ...

കാനഡയിലെ വീട്ടുടമ-വാടകക്കാരൻ തർക്കം; വിശദീകരണവുമായി ഇന്ത്യൻ വംശജയായ വീട്ടുടമ

ഒട്ടാവ: കാനഡയിൽ വാടകക്കാരനെ ഉപദ്രവിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇന്ത്യൻ വംശജയായ വീട്ടുടമ. തനിക്കെതിരായ...

4 AK-47, 6 പിസ്റ്റൾ, INSAS റൈഫിൾ; സെക്കന്തരാബാദ് സൈനിക ക്യാമ്പിലെ ആയുധമോഷണത്തിൽ എൻഐഎ അന്വേഷണം

സെക്കന്തരാബാദ് കന്റോൺമെന്റിലെ കരസേന കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

നേപ്പാളിൽ മിന്നൽ പ്രളയം ഉണ്ടായി ആറാം നാളും രക്ഷാപ്രവർത്തനം ഊർജിതം; ഇതുവരെ കണ്ടെത്തിയത് 903 മൃതദേഹങ്ങൾ

കാഠ്മണ്ഡു: മിന്നൽ പ്രളയമുണ്ടായി ആറാം നാളിലും നേപ്പാളിൽ രക്ഷാപ്രവർത്തനവും തിരച്ചിലും ഊർജിതമായി...